Kerala

മദ്ധ്യവയസ്കൻ മരിച്ച നിലയിൽ ; തലയ്‌ക്കേറ്റ അടിയാണോ മരണകാരണമെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: മദ്ധ്യവയസ്കനെ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് വണ്ടക്കൽ സ്വദേശി സൗന്ദ്രൻ ആശാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് അടുത്തുള്ള ഷെഡിൽ മൃതദേഹം കണ്ടതിനെ തുടർന്നാണ് നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

മദ്യലഹരിയിൽ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്ന ആളാണ് ഇയാളെന്ന് പോലീസിന് വിവരം ലഭിച്ചു. വീടിന് സമീപത്ത് മുളന്തണ്ട് ഒടിഞ്ഞ് കിടപ്പുണ്ട്. ഇയാളുടെ തലയ്ക്കും കാര്യമായ പരിക്കുണ്ട്. തലയ്ക്ക് അടിയേറ്റതാണോ മരണ കാരണം എന്ന് പോലീസ് അന്വേഷിച്ച് വരുകയാണ്. കൂടുതൽ വിവരങ്ങൾക്കായി മരിച്ച സൗന്ദ്രന്റെ സഹോദരൻ ഗോപുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

aswathy sreenivasan

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

3 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

4 hours ago