India

പ്രായപൂർത്തിയാകാത്ത മകളെ മൂന്ന് വർഷത്തോളം ക്രൂര പീഡനത്തിനിരയാക്കി, 16-ാം വയസിൽ പ്രസവിച്ചു; പിതാവിന് വധശിക്ഷ

ചണ്ഡീഗഡ്: പ്രായപൂർത്തിയാകാത്ത മകളെ ക്രൂര പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ പിതാവിന് വധശിക്ഷ വിധിച്ച് കോടതി. ഹരിയാനയിലെ സ്പെഷൽ പോക്സോ കോടതിയുടേതാണ് നടപടി. പിഴയായി 15,000 രൂപയും ഒടുക്കണം. നഷ്ടപരിഹാരമായി പെൺകുട്ടിക്ക് 10 ലക്ഷം രൂപ കൈമാറാനും കോടതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദ്ദേശം നൽകി.

പെൺകുട്ടിയുടെ അമ്മ മൂന്ന് വർഷം മുൻപ് മരിച്ചിരുന്നു. ശേഷം തുടർച്ചയായി പിതാവ് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഗർഭിണിയായതോടെയാണ് പെൺകുട്ടി പീഡനവിവരം മുത്തശ്ശിയോട് പറഞ്ഞത്. 2020 ഒക്ടോബറിൽ വനിതാ പോലീസ് സ്റ്റേഷനിൽ പെൺകുട്ടി പിതാവിനെതിരെ പരാതി നൽകി. 15 വയസ് മാത്രമായിരുന്നു ആ സമയത്ത് പെൺകുട്ടിയുടെ പ്രായം. പിന്നീട് 16-ാം വയസ്സിൽ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകി. പരിശോധനയിൽ കുഞ്ഞിന്റെ ഡിഎൻഎയ്‌ക്ക് പ്രതിയുടേതുമായി സാമ്യമുണ്ടന്നു കണ്ടെത്തി. കുഞ്ഞിനെ നിലവിൽ എൻജിഒ ദത്തെടുത്തിരിക്കുകയാണ്.

Anandhu Ajitha

Recent Posts

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ !അണിയറയിൽ ഒരുങ്ങുന്നത് വജ്രായുധം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ട് നാറ്റോ രഹസ്യാന്വേഷണ ഏജൻസി

ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…

32 minutes ago

വിദ്യാഭ്യാസ മന്ത്രി നിരുത്തരവാദപരമായി പ്രസ്താവന നടത്തി വർഗീയത ഇളക്കിവിടുന്നു I KP SASIKALA TEACHER

സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…

1 hour ago

ബംഗ്ലാദേശിലെ ഹിന്ദുവേട്ടയ്‌ക്കെതിരെ വൻ പ്രതിഷേധം ! ചന്ദ്ര ദാസിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി ആയിരങ്ങൾ തെരുവിൽ ; ദില്ലിയിലെ ഹൈക്കമ്മീഷന് മുന്നിൽ പ്രകടനവുമായി വിഎച്ച്പിയും ബജ്രംഗ് ദളും; ബംഗ്ലാദേശ് പതാക കത്തിച്ചു

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…

3 hours ago

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? I R SREELEKHA

ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…

4 hours ago