തിരുവനന്തപുരം : വയനാടുണ്ടായ ദുരന്തത്തിൽ കേരളം ഇപ്പോഴും വിറങ്ങലിച്ചു നിൽക്കുമ്പോൾ സ്പീക്കർ എ എൻ ഷംസീർ അമേരിക്കയിലേക്ക്. അമേരിക്കയിലെ കെന്റക്കി സംസ്ഥാനത്തിൽ നടക്കുന്ന നാഷനൽ ലെജിസ്ലേച്ചർ കോൺഫറൻസിൽ പങ്കെടുക്കാനാണ് സ്പീക്കർ എ എൻ ഷംസീർ പോയിരിക്കുന്നത്. 6,7 തീയതികളിലായാണ് പരിപാടി നടക്കുന്നത്.
അതേസമയം, സംസ്ഥാനം വയനാടുണ്ടായ ദുരന്തത്തിൽ പകച്ചു നിൽക്കുമ്പോൾ സ്പീക്കറുടെ വിദേശയാത്രയ്ക്കെതിരെ വിമർശനം ഉയരുന്നുണ്ട്. 350ലേറെ പേർ മരിക്കുകയും 200ലേറെ പേരെ കാണാതാകുകയും ചെയ്ത ദുരന്തത്തിന്റെ ആഘാതത്തില്‍ സംസ്ഥാനം നില്‍ക്കുമ്പോള്‍ സ്പീക്കർ കുടുംബവുമൊന്നിച്ച് വിദേശത്തേക്ക് യാത്രപോയത് ശരിയല്ലെന്ന വിമർശനം പാർട്ടിക്കുള്ളിൽ തന്നെ ഉയരുകയാണ്.
സംസ്ഥാന നിയമസഭയുടെ സ്പീക്കർ എന്ന നിലയിലുളള ഔദ്യോഗിക പരിപാടിയാണെന്നാണ് സ്പീക്കറുടെ ഓഫീസിന്റെ വിശദീകരണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഔദ്യോഗിക പരിപാടികള്‍ക്കായി വിദേശത്തേക്ക് പോകുന്നതിന് മുൻപ് വിദേശകാര്യമന്ത്രാലയത്തില്‍ നിന്ന് പൊളിറ്റിക്കല്‍ ക്ലിയറൻസ് വാങ്ങേണ്ടതുണ്ട്. എന്നാല്‍, അമേരിക്കൻ പര്യടനത്തിനായി യാത്രതിരിച്ചിരിക്കുന്ന സ്പീക്കർ എ എൻ ഷംസീർ വിദേശകാര്യ വകുപ്പില്‍ നിന്ന് പൊളിറ്റിക്കല്‍ ക്ലിയറൻസ് വാങ്ങിയിട്ടില്ല. അതിനു മറുപടിയായി ടിക്കറ്റും താമസവും മറ്റും പരിപാടിയുടെ സംഘാടകർ തന്നെയാണ് നല്‍കുന്നതെന്നും സർക്കാർ പണം ചെലവാക്കാത്തത് കൊണ്ടാണ് ഔദ്യോഗിക യാത്രയായിട്ടും പൊളിറ്റിക്കല്‍ ക്ലിയറൻസ് എടുക്കാതിരുന്നതെന്നാണ് നൽകുന്ന വിശദീകരണം.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…