A ninth class student was raped and killed; a neighbour of the eleventh class was arrested
ബംഗളൂരു :ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ അയൽവാസിയായ
പതിനൊന്നാം ക്ലാസുകാരൻ പിടിയിൽ.കർണാടകയിലെ കലബുറഗിയിലാണ് സംഭവം.അലന്ദ് താലൂക്കിലെ കൊരള്ളി ഗ്രാമത്തിൽ കരിമ്പിൻ പാടത്താണ് പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ശൗചാലയത്തിലേക്ക് പോകാൻ വീടിന് പുറത്തിറങ്ങിയതായിരുന്നു പെൺകുട്ടി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങുകയായിരുന്നു. തിരച്ചിലിനൊടുവിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. അന്വേഷണത്തിൽ പ്രദേശത്ത് പ്രതിയായ 16 കാരന്റെ സാന്നിദ്ധ്യമുണ്ടായിരുന്നതായി കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടി കുറ്റസമ്മതം നടത്തിയത്.
ബലാത്സംഗത്തിന് ശേഷം കല്ലുകൊണ്ട് തലയ്‌ക്കടിച്ചും തുണി ഉപയോഗിച്ച് ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത് എന്നാണ് പോലീസിന്റെ കണ്ടെത്തൽ. മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നു. ബലാത്സംഗ വിവരം പെൺകുട്ടി പുറത്തുപറയുമെന്ന് ഭയന്നാണ് കൊലപ്പെടുത്തിയത് എന്ന് കൗമാരക്കാരൻ പറഞ്ഞു. പ്രതി അശ്ലീല വീഡിയോകൾക്ക് അടിമയായിരുന്നതായും പോലീസ് അറിയിച്ചു. പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിന് ാെരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…