പ്രതീകാത്മക ചിത്രം
പാറ്റ്‌ന : ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ സ്വകാര്യ നഴ്സിങ് ഹോമിൽ നഴ്സിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. നഴ്സിങ് ഹോമിലെ ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ കുറ്റകൃത്യം നടത്തിയത്. ഇവർ ഒളിവിലാണ്. സംഭവത്തിൽ ഒരു കംപൗണ്ടറെ അറസ്റ്റ് ചെയ്തെന്നു പൊലീസ് പറഞ്ഞു.
30 വയസ്സുള്ള വിധവയാണു പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ഇവർക്ക് നാലു വയസ്സുള്ള കുട്ടിയുണ്ട്. ഇവരുടെ അമ്മ നൽകിയ പരാതിൽ ഡോ. ജയ്പ്രകാശ് ദാസിനും മറ്റ് 5 പേർക്കുമെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു. മോത്തിഹാരിയിലെ നഴ്സിങ് ഹോം പോലീസ് അടച്ചുപൂട്ടി.
ഭർത്താവ് മരിച്ചശേഷം അമ്മയോടൊപ്പമായിരുന്നു നഴ്സും കുട്ടിയും താമസിച്ചിരുന്നത്. കുടുംബത്തിന്റെ കഷ്ടപ്പാട് കണ്ടിട്ട് സഹായിക്കാനെന്ന തരത്തിൽ നഴ്സിങ് ഹോം നടത്തിപ്പുകാരായ ഡോ.ജയ്പ്രകാശും മന്റോഷ് കുമാറും ഇവിടെ ജോലിക്കു വരാൻ കുടുംബത്തെ അറിയിച്ചു. എന്നാൽ ജോലി കഴിഞ്ഞ് തിരിച്ചെത്തിയ നേഴ്സ് പിറ്റേ ദിവസം ജോലിക്ക് പോകുന്നില്ലെന്നു പറഞ്ഞ് വാശി പിടിച്ചു. ഒടുവിൽ അമ്മ കാര്യം അന്വേഷിച്ചപ്പോൾ ഡോക്ടറും മറ്റു ജീവനക്കാരും ചേർന്ന് ഉപദ്രവിക്കുന്നതായി അവർ വെളിപ്പെടുത്തി. പിന്നെ ജോലിക്കു പോയതുമില്ല.
ദിവസങ്ങൾക്ക് നഴ്സിങ് ഹോമിൽനിന്ന് ജയ്പ്രകാശും മന്റോഷും നഴ്സിന്റെ വീട്ടിലേക്ക് വരികയും മാപ്പു പറയുകയും ചെയ്തു. തിരികെ ജോലിയിൽ പ്രവേശിക്കണമെന്നും ആവശ്യപ്പെട്ടു. ഇനി കുഴപ്പങ്ങൾ ഉണ്ടാകില്ലെന്നും മികച്ച ശമ്പളം തരാമെന്നും ഇവർ കുടുംബത്തിന് ഉറപ്പ് നൽകുകയും ചെയ്തു. പിന്നീട് ഓഗസ്റ്റ് എട്ടിന് നഴ്സിങ് ഹോമിലേക്കു ജോലിക്കു പോയ നഴ്‌സ് തിരിച്ചുവന്നില്ല. ഇവരുടെ ആരോഗ്യം മോശമായെന്നും മുസഫർപുരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നുമാണ് ഡോക്ടർ കുടുംബത്തെ അറിയിച്ചത്.
“മുസഫർപുരിലെ ആശുപത്രിയിൽ പോയി ഞങ്ങൾ അന്വേഷിച്ചെങ്കിലും മകളെ കണ്ടെത്താനായില്ല. തുടർന്ന്, ആശുപത്രി പരിസരമാകെ അരിച്ചുപെറുക്കി. അപ്പോഴാണ് ആംബുലൻസിൽ മകളുടെ മൃതദേഹം കണ്ടെത്തിയത്.’’– യുവതിയുടെ അമ്മ പറഞ്ഞു. ഒളിവിൽപ്പോയ സംഘത്തിനായി തെരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…