Kerala

പാലായിൽ ചെക്ക്ഡാം തുറന്നു വിടാനുള്ള ശ്രമത്തിനിടെ ഒരാൾ മുങ്ങിമരിച്ചു ! സംഭവത്തിന് പിന്നിൽ കരൂർ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയെന്നാരോപണം

പാലായില്‍ ചെക്ക്ഡാം തുറന്നുവിടാനുള്ള ശ്രമത്തിനിടെ മധ്യവയസ്‌കൻ മുങ്ങിമരിച്ചു. കരൂര്‍ സ്വദേശി ഉറുമ്പില്‍ രാജു (53) ആണ് പലകകള്‍ക്ക് ഇടയില്‍ കൈ കുടുങ്ങി മുങ്ങിമരിച്ചത്.

പയപ്പാര്‍ അമ്പലത്തിന് സമീപം കവറുമുണ്ടയിൽ ഇന്ന് ഉച്ച കഴിഞ്ഞ് ഒരു മണിയോടെയാണ് അപകടമുണ്ടായത്. വെള്ളത്തില്‍ മുങ്ങി, പലകകള്‍ക്കിടയില്‍ കയര്‍ കുരുക്കാനുള്ള ശ്രമത്തിനിടെ രാജുവിന്റെ കൈകൾ ഈ പലകകൾക്കിടയിൽ കുടുങ്ങുകയായിരുന്നു.

ചെക്ക്ഡാമിന്റെ മറുകരയില്‍ മൂന്നു കുടുംബങ്ങളാണ് താമസിക്കുന്നത്. മഴ ശക്തി പ്രാപിക്കും മുന്‍പേ, വെള്ളം തടഞ്ഞുനിര്‍ത്തുന്ന പലകകള്‍ മാറ്റണമെന്ന് കുടുംബങ്ങള്‍ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്ന് പഞ്ചായത്തിന്റെ അനുമതിയോടെ ഇന്ന് ഇവര്‍ തന്നെ പലകകള്‍ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു ദുരന്തം .

മറുകരയിലെ താമസക്കാരും സുഹൃത്തുക്കളും ചേര്‍ന്നാണ് രാജുവിനൊപ്പം പലകകള്‍ മാറ്റിയത്. ചെക്ക്ഡാമിന് നാല് ഷട്ടറുകളാണുള്ളത്. മൂന്നു ഷട്ടറുകള്‍ മാറ്റിയശേഷം അവസാനത്തെ ഷട്ടറിന്റെ പലകകള്‍ മാറ്റാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ഒരാള്‍ താഴ്ചയിലധികം വെള്ളമുള്ളപ്പോഴാണ് പലകകള്‍ മാറ്റാനുള്ള ശ്രമം നടത്തിയത്. ഫയര്‍ഫോഴ്‌സ് സംഘം എത്തും മുന്‍പേ നാട്ടുകാര്‍ രാജുവിനെ വെള്ളത്തില്‍ നിന്നും പുറത്തെടുത്തിരുന്നു. മൃതദേഹം പാലാ ജനറല്‍ ആശുപ്രതിയിലേയ്ക്ക് മാറ്റി.

മധ്യവയസ്‌കൻ മരിക്കുവാനുള്ള കാരണം കരൂർ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണെന്ന് കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു.

“ചെക്ക് ഡാമിന് മുകളിലൂടെ മറുകരയിൽ താമസിക്കുന്ന ആളുകൾക്ക് നടന്നു പോകാൻ നടപ്പാത കൂടി നിർമ്മിച്ചിരുന്നതാണ്. മഴപെയ്തു വെള്ളം വന്നപ്പോൾ പഞ്ചായത്തിൻ്റെ മേൽനോട്ടത്തിൽ ഡാമിന്റെ ഷട്ടറുകൾ തുറന്നു കൊടുക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നും, പഞ്ചായത്ത് അധികൃതരുടെ അനുമതിയോടുകൂടിയാണ് നാട്ടുകാർ ചേർന്ന് ചെക്ക് ഡാം അഴിച്ചുവിട്ടത് എന്നിരിക്കെ പഞ്ചായത്ത് ഭരണസമിതിക്ക് ഈ അപകട മരണത്തിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ലെന്നും, മരണപ്പെട്ട രാജുവിന്റെ കുടുംബത്തിന് മതിയായ സാമ്പത്തിക ധനസഹായം നൽകുവാൻ പഞ്ചായത്ത് ഭരണ സമിതി തയ്യാറാവണം” – സജി ആവശ്യപ്പെട്ടു.

Anandhu Ajitha

Recent Posts

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

2 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

3 hours ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

3 hours ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

3 hours ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

3 hours ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

4 hours ago