വിവാദമായ ചിത്രം
പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന് സമൂഹ മാദ്ധ്യമങ്ങളിൽ ട്രോൾ മഴ. പാക് കരസേനാമേധാവി ജനറല്‍ സെയ്ദ് അസീം മുനീറിന് സമ്മാനിച്ച ഒരു ചിത്രവുമായി ബന്ധപ്പെട്ടാണ് വിവാദം കൊഴുക്കുന്നത്. ഇന്ത്യക്കെതിരെ നടത്തിയ ആക്രമണമെന്ന പേരിൽ സേനാമേധാവിക്ക് പാക് പ്രധാനമന്ത്രി ഒരു ചിത്രം സമ്മാനമായി നൽകിയിരുന്നു. നിരനിരയായി മിസൈലുകൾ ലോഞ്ചറിൽ നിന്ന് തൊടുക്കുന്ന ചിത്രമായിരുന്നു അത്. എന്നാൽ ഈ ചിത്രം ഈയിടെ ചൈന നടത്തിയ സൈനികാഭ്യാസത്തിൽ നിന്നുള്ളതാണെന്നും ചിത്രത്തിൽ ഫോട്ടോഷോപ് ഉപയോഗിച്ച് എഡിറ്റിങ് നടത്തിയിട്ടുണ്ടെന്നും സോഷ്യൽ മീഡിയയിലെ വിരുതന്മാർ കണ്ടെത്തി. ഇതോടെയാണ് ഷഹ്ബാസ് ഷെരീഫിന് നേരെ ട്രോളന്മാർ തങ്ങളുടെ പണി തുടങ്ങുയത്.
നേരത്തെ പാക് കരസേനാമേധാവി ജനറല്‍ സെയ്ദ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി പാക് സർക്കാർ സ്ഥാനക്കയറ്റം നൽകിയിരുന്നു. പാകിസ്ഥാന്റെ പരമോന്നത സേനാപദവിയാണ് ഫീല്‍ഡ് മാര്‍ഷല്‍ തസ്തിക. ഇന്ത്യയുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ അട്ടിമറിയുണ്ടായേക്കുമെന്ന ഭയം മൂലമാണ് സ്ഥാനക്കയറ്റം നൽകാൻ പാക് സർക്കാർ നിർബന്ധിതരായത് എന്നാണ് വിവരം. അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം അനുവദിച്ചുകൊണ്ടുള്ള നിര്‍ദേശത്തിന് പാകിസ്ഥാൻ മന്ത്രിസഭ അംഗീകാരം നല്‍കിയതായി പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അടുത്തിടെയാണ് പാകിസ്ഥാന്റെ സൈനിക മേധാവിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന പാക് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയിലൂടെ പാക് പൗരന്മാരെ സൈനികകോടതികളിലും വിചാരണ ചെയ്യാനുള്ള അധികാരം സൈന്യത്തിന് ലഭിച്ചിരുന്നു. സൈന്യത്തിന് അധികാരപരിധി വര്‍ധിക്കുന്നത് അട്ടിമറിക്ക് വഴിയൊരുക്കുമെന്ന് ഭയം സര്‍ക്കാരിനുണ്ട്. ഇതിനിടെയാണ് ഫീല്‍ഡ് മാര്‍ഷല്‍ പദവി സമ്മാനിച്ച് ഭരണകൂടവും മുനീറിനെ സന്തോഷിപ്പിക്കുന്നത്
പാകിസ്ഥാന്റെ ചരിത്രത്തിൽ ഒരു ഫീല്‍ഡ് മാര്‍ഷല്‍ മാത്രമാണ് പാക് സൈന്യത്തില്‍ നിന്ന് ഉണ്ടായിട്ടുള്ളത്. പാക് സൈനിക മേധാവി ആയിരുന്ന ജനറല്‍ ആയൂബ് ഖാനാണ് ഇതിന് മുന്‍പ് ഫീല്‍ഡ് മാര്‍ഷല്‍ ആയത്. പിന്നീട് സൈനിക അട്ടിമറിയിലൂടെ ആയൂബ് ഖാന്‍ അധികാരം പിടിച്ചെടുക്കുകയും പാകിസ്ഥാന്റെ രണ്ടാമത്തെ പ്രസിഡന്‍റാവുകയും ചെയ്തിരുന്നു.
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…
നമ്മുടെ ജീവിതത്തിൽ സാമ്പത്തികമായ പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ, അതിന് പിന്നിൽ നമ്മുടെ തന്നെ ചില സ്വഭാവരീതികളോ ശീലങ്ങളോ ഉണ്ടാകാം എന്ന് വേദങ്ങളും…
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…