Kerala

ചൊക്രമുടിയിൽ നടന്നത് ആസൂത്രിത ഭൂമിക്കൊള്ള ! കൂട്ട് നിന്ന് സർക്കാർ സംവിധാനങ്ങളും ! പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്ത്

മൂന്നാർ: ചൊക്രമുടിയിൽ നടന്നത് ഭൂമി കയ്യേറ്റമെന്ന് ഉറപ്പിച്ച് പറയുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പുറത്ത്. ഐജി സേതുരാമന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിലുടനീളം പറയുന്നത് ചൊക്രമുടിയിൽ നടന്നത് ആസൂത്രിത ഭൂമികൊള്ളയെന്നാണ്. 25 ഏക്കറോളം സർക്കാർ പുറമ്പോക്ക് ഭൂമിയാണ് കയ്യേറിയതെന്നും റിപ്പോർട്ടിലുണ്ട്. ഉദ്യോഗസ്ഥ വൃന്ദത്തിന്റെ ഭാഗത്ത് നിന്നടക്കം ഗുരുതര വീഴ്ച സംഭവിച്ചു. റവന്യൂ, പഞ്ചായത്ത്, സർവേ ഉദ്യോ​ഗസ്ഥർ ഭൂമികൊള്ളയ്ക്ക് ഒത്താശ ചെയ്തെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. കെട്ടിട നിർമാണത്തിന് എൻഒസി നൽകിയ ദേവികുളം തഹസിൽദാർ ഡി. അജയൻ, താലൂക്ക് സർവേയർ ലിബിൻ രാജ് എന്നിവരുടെ പേരെടുത്ത് പറഞ്ഞിരിക്കുന്നു

കൈപ്പൻപ്ലാക്കൽ സിബി ജോസഫ് എന്നയാളുടെ നേതൃത്വത്തിലാണ് അനധികൃത കൈയേറ്റം പ്രധാനമായും നടന്നുവന്നത്. ഇയാൾ ഇടനിലനിന്ന് ഭൂമി കൈമാറിക്കിട്ടിയവരും ചേർന്ന് അനധികൃത പ്രവൃത്തികൾ നടത്തി. 25 ഏക്കറോളം വിസ്തീർണ്ണം വരുന്ന ഭൂമിയിൽ പുൽമേടുകൾ ജെസിബി ഉപയോഗിച്ച് മണ്ണിളക്കി, പ്രദേശമാകെ മാറ്റിമറിക്കുക വഴി പാരിസ്ഥിതികാഘാതം സൃഷ്ടിച്ചു. തടയണ നിർമ്മിച്ച് വെള്ളം കെട്ടി നിർത്തി. അനധികൃത കയ്യേറ്റം വഴി ആന, വരയാട്, കാട്ടുപോത്ത് തുടങ്ങി വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമായ സ്ഥലത്തെ ആവാസവ്യവസ്ഥ തകർത്തു.

ഒരു കാരണവശാലും നിർമാണ പ്രവൃത്തികൾ അനുവദിക്കാൻ സാധിക്കാത്ത റെഡ് സോൺ‍ ഏരിയയിലാണ് ഭൂമി കയ്യേറി നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. കയ്യേറ്റവും അനധികൃത നിർമാണവും തടയുന്നതിന് ഉദ്യോ​ഗസ്ഥതലത്തിൽ വീഴ്ചസംഭവിച്ചു. സർക്കാർ സംവിധാനങ്ങളെ ദുരുപയോ​ഗംചെയ്തുകൊണ്ട് വലിയ രീതിയിലുള്ള തട്ടിപ്പാണ് നടന്നിട്ടുള്ളത്. 12 മാസമായി നിർമാണ പ്രവൃത്തികൾ നടന്നിട്ടും യാതൊരുവിധ നടപടികളും സ്വീകരിച്ചില്ല. സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോ​ഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്നും ക്രിമിനൽ കേസെടുത്ത് നിമനടപടികളുമായി മുന്നോട്ടുപോകണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.

Anandhu Ajitha

Recent Posts

അഫ്‌ഗാൻ ആരോഗ്യ മന്ത്രി മൗലവി നൂർ ജലാൽ ജലാലി ദില്ലിയിൽ; സ്വാഗതം ചെയ്ത് വിദേശകാര്യമന്ത്രാലയം

ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…

1 hour ago

കൊൽക്കത്തയിൽ മെസിയുടെ പരിപാടി അലങ്കോലമായ സംഭവം ! പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു !

കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…

5 hours ago

സിപിഐ(എം) തങ്ങളുടെ ചുമലിൽ എന്ന് എസ് ഡി പി ഐ.

സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…

6 hours ago

കണ്ണൂർ പിണറായിയിൽ ബോംബ് സ്ഫോടനം !സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറി !

പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…

7 hours ago

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

7 hours ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

8 hours ago