Kerala

‘ജനകീയ വൈജ്ഞാനിക സമൂഹം ലക്ഷ്യം, അതാണ് നാം സൃഷ്ടിക്കേണ്ടത്’; മന്ത്രി ആർ.ബിന്ദു

വാണിജ്യ താൽപ്പര്യങ്ങൾ കടന്നുകൂടാത്തതും സ്ഥാപിത താൽപ്പര്യങ്ങൾക്ക് വിധേയമാകാത്തതുമായ വൈജ്ഞാനിക സമൂഹമാണു നാം സൃഷ്ടിക്കേണ്ടതെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണത്തിനായി നിയോഗിച്ച കമ്മീഷനുകളുടെ ഇടക്കാല റിപ്പോർട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ പ്രാരംഭ കൂടിയാലോചനകൾ ക്രോഡീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജനകീയ വൈജ്ഞാനിക സമൂഹമാണ് സർക്കാർ വിഭാവനം ചെയ്യുന്നതെന്നും വളരെ ജാഗ്രതയോടെയും ഉത്തരവാദിത്തബോധത്തോടെയും ഇതിനെ കാണണമെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി. കേരളത്തിന്റെ വികസന വഴികളിൽ ഉന്നതവിദ്യാഭ്യാസ രംഗത്ത് തിളങ്ങുന്ന അധ്യായം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

വരുന്ന മൂന്ന് ആഴ്ച സർവ്വകലാശാലകളിൽ നടത്തുന്ന ചർച്ചകൾക്ക് ശേഷം സംസ്ഥാനതല ചർച്ച നടക്കും. തുടർന്ന് തീരുമാനങ്ങൾ ക്രോഡീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ പരിഷ്‌ക്കരണ കമ്മീഷനുകളുടെ ഇടക്കാല റിപ്പോർട്ടുകളിൻമേലുള്ള പൊതുചർച്ചയും കൂടിയാലോചനയുമാണ് രണ്ടു ദിവസങ്ങളിലായി നടന്നത്. റിപ്പോർട്ടുകൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സർവ്വകലാശാലകളുടെ അഭിപ്രായങ്ങൾ സർവ്വകലാശാലാ പ്രതിനിധികൾ രേഖപ്പെടുത്തി.

വിവിധ സർവ്വകലാശാല വൈസ് ചാൻസലർമാർ, കമ്മീഷൻ അധ്യക്ഷൻമാർ, കമ്മീഷൻ അംഗങ്ങൾ, സർവ്വകലാശാലാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Meera Hari

Recent Posts

പൗരത്വ ഭേദ​ഗതി നിയമം; തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മുൻപ് തന്നെ കുടിയേറ്റക്കാർക്ക് പൗരത്വം നൽകുമെന്ന് അമിത് ഷാ

ദില്ലി: പൗരത്വ ഭേദ​ഗതി നിയമപ്രകാരം കുടിയേറ്റക്കാർക്ക് തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മുൻപ് തന്നെ പൗരത്വം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

23 mins ago

ഇന്ത്യക്ക് വമ്പൻ നേട്ടം! ആ തീരുമാനം ചരിത്രമായി

ഇന്ത്യയും യുഎഇയും ചേർന്നെടുത്ത ആ തീരുമാനം ചരിത്രമായി ഇന്ത്യക്ക് വമ്പൻ നേട്ടം

42 mins ago

ഗുരുവായൂരപ്പൻ സാക്ഷി; നടൻ ജയറാമിന്റെ മകൾ മാളവിക വിവാഹിതയായി

തൃശ്ശൂർ: നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക വിവാഹിതയായി. നവനീത് ഗിരീഷാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു…

45 mins ago

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണത്തിനായി ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലർ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവിറക്കും.…

50 mins ago

മാസപ്പടി കേസ്; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ പ്രത്യേക വിജിലൻസ് കോടതി ഇന്ന് വിധി പറയും

തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം. എല്‍.എ സമർപ്പിച്ച…

1 hour ago

കാമുകന്മാർക്കായി സ്വന്തം കുഞ്ഞുങ്ങളെ കൊ-ല്ലു-ന്ന ഇന്നത്തെ അമ്മമാർ അറിഞ്ഞിരിക്കേണ്ട കഥ

കണ്ണീരോടെയല്ലാതെ ഈ കഥ നിങ്ങൾക്ക് കേൾക്കാനാകില്ല ! മക്കളുടെ വിശപ്പകറ്റാൻ ഏറ്റവും വിരൂപിയായ സ്ത്രീ എന്ന പേര് സ്വീകരിക്കേണ്ടി വന്ന…

2 hours ago