politics

ശ്രീരാമന്റെയും ഭാരത മാതാവിന്റെയും സ്ഥാനം ചവറ്റുകൊട്ടയിലെന്ന് എ രാജ ; സനാതനധർമ്മത്തിനെതിരായ പ്രസ്താവനയ്ക്ക് പിന്നാലെ ഭാരതത്തെയും ദേശീയതയെയും അവഹേളിച്ച് ഡിഎംകെ എംപി ; വിവാദ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

ചെന്നൈ : ശ്രീരാമ ഭഗവാനും രാജ്യത്തിനുമെതിരെ വിവാദ പരാമർശം നടത്തിയ ഡിഎംകെ എംപി എ രാജയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് എ രാജ നടത്തിയതെന്നും ഭാരതത്തെയും ദേശീയതയെയും എം പി ചോദ്യം ചെയ്തുവെന്നും ബിജെപി നേതാവ് അമിത് മാളവ്യ തുറന്നടിച്ചു. ശ്രീരാമന്റെയും ഭാരത മാതാവിന്റെയും സ്ഥാനം ചവറ്റുകൊട്ടയിൽ ആണെന്നായിരുന്നു എ രാജയുടെ വിവാദ പരാമർശം. ഇതിൽ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ എക്‌സിലൂടെയായിരുന്നു അമിത് മാളവ്യയുടെ പ്രതികരണം.

ഡിഎംകെയുടെ ഭാഗത്ത് നിന്നും വർഗീയ പരാമർശമുണ്ടാകുന്നത് തുടരുകയാണ്. ഉദയനിധി സ്റ്റാലിൻ സനാതനധർമ്മത്തെ മഹാമാരിയാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഡിഎംകെ എംപി എ രാജ ഭഗവാൻ ശ്രീരാമനെയും ഭാരതത്തെയും അവഹേളിച്ചിരിക്കുന്നത്. ഭാരതം, ദേശീയത എന്നീ ആശയങ്ങളെ ഡിഎംകെ എംപി ചോദ്യം ചെയ്യുകയാണെന്നും അമിത് മാളവ്യ കൂട്ടിച്ചേർത്തു. കൂടാതെ, ഡിഎംകെ നേതാവിന്റെ പരാമർശങ്ങൾ അടങ്ങുന്ന വീഡിയോയും ഇതിനൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

ഡിഎംകെ സംഘടിപ്പിച്ച പൊതുപരിപാടിയിൽ പങ്കെടുക്കവെയായിരുന്നു ഡിഎംകെ എംപി എ രാജയുടെ വിവാദ പരാമർശം. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ രാമന്റെയും ഭാരത മാതാവിന്റെയും സ്ഥാനം ചവറ്റുകൊട്ടയിൽ ആണെന്നും, ഇന്ത്യ രാജ്യമല്ലെന്നുമായിരുന്നു ഡിഎംകെ എംപി പറഞ്ഞത്. ഡിഎംകെയ്ക്ക് ശ്രീരാമനെയോ ഭാരത മാതാവിനെയോ അംഗീകരിക്കാൻ കഴിയില്ലെന്നും പറഞ്ഞിരുന്നു.

anaswara baburaj

Recent Posts

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

1 hour ago

വേനലവധി കഴിഞ്ഞു, ഇനി പഠന കാലം! സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അടിമുടി മാറ്റങ്ങൾ

തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ.…

2 hours ago

എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ്‌ കിട്ടും; നാലാം തീയതി കാണാമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫ​ല​ങ്ങ​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ക്സി​റ്റ് പോ​ൾ സ​ർ​വേ ന​ട​ത്തി​യ​വ​ർ​ക്ക് ഭ്രാ​ന്താ​ണെ​ന്നും…

2 hours ago

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

2 hours ago

ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീണ്ടും തീഹാർ ജയിലിലേക്ക്

ദില്ലി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല ജാമ്യാക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് തീഹാർ…

3 hours ago

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു; നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ…

3 hours ago