politics

വരനായി കാത്തിരിക്കുന്നു ! എം കെ സ്റ്റാലിനെ ‘തമിഴ്‌നാടിന്റെ മണവാട്ടിയാക്കി’ ബാനർ ; ഇസ്രോ റോക്കറ്റിലെ ചൈനീസ് പതാകയ്‌ക്ക് പിന്നാലെ പുതിയ ഐറ്റവുമായി ഡിഎംകെ ; ചിത്രം വൈറൽ

ചെന്നൈ: ഇസ്രോ റോക്കറ്റിലെ ചൈനീസ് പതാകയ്‌ക്ക് പിന്നാലെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ തമിഴ്‌നാടിന്റെ മണവാട്ടിയാക്കി പുതിയ ബാനറുമായി ഡിഎംകെ സർക്കാർ. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ തമിഴ്നാടിന്റെ ബ്രൈഡ് ആക്കിയ പുതിയ പരസ്യം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. അതിനാൽ തന്നെ നിരവധി പേർ പരിഹസിച്ചു കൊണ്ടും ഇപ്പോൾ രംഗത്തെത്തുന്നുണ്ട്.

വരനായി കാത്തിരിക്കുന്നു, ആരാണ് വരൻ തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ നിറയുന്നത്. അതേസമയം, ചൈനീസ് പതാക വഹിക്കുന്ന ഇസ്രോ റോക്കറ്റിന്റെ ചിത്രം ഡിഎംകെ സർക്കാർ പത്രങ്ങളിൽ പ്രദ്ധീകരിച്ചതിന് പിന്നാലെ വൻ പ്രതിഷേധമാണ് ഉണ്ടായത്. കുലശേഖരപട്ടണത്തെ പുതിയ റോക്കറ്റ് ലോഞ്ച് പാഡ് സ്ഥാപിക്കുന്നതിന് മുന്നോടിയായി നടക്കുന്ന തറക്കല്ലിടൽ ചടങ്ങിന്റെ പരസ്യമാണ് വിവാദമായി തീർന്നത്.

അതേസമയം, ചൈന നമ്മുടെ ശത്രുരാജ്യമല്ലല്ലോയെന്നും ചൈനീസ് പതാക കണ്ടാൽ എന്താണ് കുഴപ്പമെന്നുമായിരുന്നു ഡിഎംകെ നേതാവ് കനിമൊഴി ഈ വിഷയത്തിൽ പ്രതികരിച്ചത്. സംഭവം വിവാദമായെങ്കിലും പിഴവ് സമ്മതിക്കാൻ ആദ്യഘട്ടത്തിൽ ഡിഎംകെ നേതൃത്വം തയ്യാറായിരുന്നില്ല. ഭാരതത്തിന്റെ ഇസ്രോയുടെ ശാസ്ത്രജ്ഞരെ അവഹേളിക്കുന്നതിന് തുല്യമാണ് ഡിഎംകെയുടെ പത്രപരസ്യമെന്ന് തമിഴ്നാട്ടിൽ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി വിമർശിച്ചിരുന്നു.

anaswara baburaj

Recent Posts

തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

തൃശ്ശൂർ: തൃശ്ശൂർ പാലക്കാടും ഇന്നും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസവും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില്‍ ഇന്ന്…

27 mins ago

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

30 mins ago

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

8 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

9 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

10 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

10 hours ago