International

പ്രതിരോധ രംഗത്ത് വിപ്ലവം!ഇസ്രയേലിനെ കാക്കാൻ ഇനി ലേസർ രശ്മികൾ !!! ‘അയൺ ബീം’ ഏറ്റെടുത്ത് ഐഡിഎഫ്

ടെൽ അവീവ് : ലോകത്തെ ആദ്യത്തെ അത്യാധുനിക ഹൈ-പവർ ലേസർ പ്രതിരോധ സംവിധാനമായ ‘അയൺ ബീം’ ഇസ്രായേൽ സൈന്യം ഔദ്യോഗികമായി ഏറ്റെടുത്തു. റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റംസ് വികസിപ്പിച്ചെടുത്ത ഈ സംവിധാനം ഞായറാഴ്ച നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രാലയം ഇസ്രായേൽ ഡിഫൻസ് ഫോഴ്സിന് കൈമാറി. റോക്കറ്റുകൾ, മോർട്ടാർ ഷെല്ലുകൾ, ഡ്രോണുകൾ എന്നിവയെ ആകാശത്തുവെച്ച് അതിവേഗം തകർക്കാൻ ശേഷിയുള്ള ഈ ലേസർ കവചം ഇസ്രായേൽ വ്യോമസേനയുടെ ഭാഗമാകും. ഇതോടെ നിലവിലുള്ള അയൺ ഡോം, ഡേവിഡ്‌സ് സ്ലിംഗ്, ആരോ സിസ്റ്റംസ് എന്നിവയ്‌ക്കൊപ്പം അയൺ ബീമും ഇസ്രായേലിന്റെ ബഹുതല വ്യോമ പ്രതിരോധ വ്യൂഹത്തിന് കരുത്തുപകരും.

യുദ്ധക്കളത്തിലെ നിയമങ്ങൾ തന്നെ മാറ്റിമറിക്കുന്ന ചരിത്രപരമായ നിമിഷമാണിതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വിശേഷിപ്പിച്ചു. ലോകത്താദ്യമായാണ് ഒരു ലേസർ പ്രതിരോധ സംവിധാനം ഇത്തരത്തിൽ പൂർണ്ണ സജ്ജമാകുന്നത്. തങ്ങളെ പരീക്ഷിക്കാൻ മുതിരുന്ന ശത്രുക്കൾക്കുള്ള വ്യക്തമായ മുന്നറിയിപ്പാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരീക്ഷണ ഘട്ടത്തിൽ നിന്നും വൻതോതിലുള്ള ഉൽപാദനത്തിലേക്ക് സിസ്റ്റം മാറിയതായി പ്രതിരോധ മന്ത്രാലയം ഡയറക്ടർ ജനറൽ അമീർ ബറാം വ്യക്തമാക്കി. അയൺ ബീം ഒരു സാങ്കേതിക വിപ്ലവത്തിന്റെ തുടക്കം മാത്രമാണെന്നും ഇത് പ്രതിരോധത്തിനായുള്ള ഭാരിച്ച ചിലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സൗത്ത് ലെബനനിൽ ഹിസ്ബുള്ളയുമായുള്ള പോരാട്ടത്തിൽ കൊല്ലപ്പെട്ട കമാൻഡർ ക്യാപ്റ്റൻ ഇത്താൻ ഓസ്റ്ററിന്റെ സ്മരണയ്ക്കായി ‘ഓർ ഇത്താൻ’ (ഇത്താന്റെ പ്രകാശം) എന്നാണ് ഈ സംവിധാനത്തിന് ഹീബ്രു ഭാഷയിൽ പേര് നൽകിയിരിക്കുന്നത്. ലേസർ സംവിധാനത്തിന്റെ വികസിപ്പിച്ചവരിൽ ഒരാളായ ഇത്താന്റെ പിതാവ് കൈമാറ്റ ചടങ്ങിൽ പങ്കെടുത്തു. പത്തുവർഷത്തിലേറെ നീണ്ട ഗവേഷണങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് അയൺ ബീം സൈന്യത്തിന്റെ ഭാഗമാകുന്നത്. പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന ലേസർ രശ്മികൾ ഉപയോഗിക്കുന്നതിനാൽ ഇതിൽ ആയുധങ്ങൾ തീർന്നുപോകുമെന്ന ഭീഷണിയില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

അയൺ ഡോം പോലുള്ള മിസൈൽ അധിഷ്ഠിത സംവിധാനങ്ങൾക്ക് പകരക്കാരനായല്ല, മറിച്ച് അവയ്ക്ക് ഒരു അനുബന്ധമായാണ് അയൺ ബീം പ്രവർത്തിക്കുക. ചെറിയ ലക്ഷ്യങ്ങളെ തകർക്കാൻ ലേസർ ഉപയോഗിക്കുന്നതിലൂടെ വലിയ മിസൈലുകൾ കൂടുതൽ വലിയ ഭീഷണികൾക്കായി കരുതിവെക്കാൻ സൈന്യത്തിന് സാധിക്കും. എന്നാൽ കനത്ത മഞ്ഞ്, മഴ, മേഘാവൃതമായ അന്തരീക്ഷം തുടങ്ങിയ സാഹചര്യങ്ങളിൽ ലേസറിന്റെ കൃത്യത കുറയാൻ സാധ്യതയുണ്ട് എന്നത് ഈ സംവിധാനത്തിന്റെ ഒരു പരിമിതിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എങ്കിലും ആഗോളതലത്തിൽ പ്രതിരോധ സാങ്കേതികവിദ്യയിൽ വലിയൊരു കുതിച്ചുചാട്ടമാണ് അയൺ ബീമിലൂടെ ഇസ്രായേൽ നടത്തിയിരിക്കുന്നത്.

Anandhu Ajitha

Recent Posts

ന്യായീകരണ തൊഴിലാളികൾ പാർട്ടി വിടുന്നു ! സിപിഎം വല്ലാത്ത പ്രതിസന്ധിയിൽ I REJI LUCKOSE

ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…

21 hours ago

പാലക്കാട്ട് ബിജെപിയ്ക്കനുകൂലമായി രാഷ്ട്രീയ കാലാവസ്ഥ ! പൊതു സമ്മതൻ വരുമോ ? UNNI MUKUNDAN

പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…

21 hours ago

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…

22 hours ago

നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനത്തിന് പകരം രാഷ്ട്രീയം പറയാൻ സിപിഎം തീരുമാനം I KERALA ASSEMBLY

അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…

23 hours ago

ഇന്ത്യയെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ പാകിസ്ഥാൻ ചെലവാക്കിയത് 45 കോടി I OPERATION SINDOOR

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…

23 hours ago

മാറാട് കലാപം : ചാരം മൂടിയ കനലുകൾ വീണ്ടും നീറിപ്പുകയുമ്പോൾ !!!

'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…

1 day ago