ക്രിസ്റ്റ്യാനോ കുടുംബത്തോടൊപ്പം
റിയാദ് : പോർച്ചുഗലില്‍ വിശ്രമജീവിതം നയിക്കാൻ പ്ലാൻ ചെയ്യുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ ഭക്ഷണം പാകം ചെയ്യുന്നതിന് ഒരു പാചകക്കാരനെ കണ്ടെത്താൻ പെടാപാട് പെടുന്നു.. വൻ ശമ്പളം വാഗ്ദാനം ചെയ്തു താരം കുക്കിനെ തിരയുന്ന വിവരം രാജ്യാന്തര മാദ്ധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. എന്നാൽ താരവും കുടുംബവും മുന്നോട്ടു വയ്ക്കുന്ന നിബന്ധനകൾ പാലിക്കാൻ കഴിയുന്ന പാചകക്കാരനെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
റൊണാൾഡോയും പങ്കാളി ജോർജിന റോഡ്രിഗസും മുന്നോട്ടുവച്ച ചില നിബന്ധനകളാണ് പാചകക്കാരനെ ലഭിക്കാത്തതിനു കാരണം. പോർച്ചുഗീസ് ഭക്ഷണങ്ങളും രാജ്യാന്തര വിഭവങ്ങളും തയാറാക്കുന്നതിൽ ഒരു പോലെ അഗ്രഗണ്യനായ പാചകക്കാരനെയാണ് റൊണാൾഡോയ്ക്ക് ആവശ്യം. കടൽ മത്സ്യങ്ങളും ജാപ്പനീസ് വിഭവമായ സുഷിയും ഉണ്ടാക്കാൻ അറിഞ്ഞിരിക്കണം. 4500 പൗണ്ടാണ് തിരഞ്ഞെടുത്താൽ പാചകക്കാരന് ശമ്പളമായി ലഭിക്കുക (ഏകദേശം 4,54,159 ഇന്ത്യൻ രൂപ).
ഫുട്ബോൾ ജീവിതം അവസാനിപ്പിക്കുന്ന ഘട്ടത്തിൽ സ്വന്തം രാജ്യത്തു തന്നെ താമസിക്കാനാണ് സൂപ്പർ താരവും പങ്കാളിയും തീരുമാനിച്ചിരിക്കുന്നത്. ഇതിനായി പോർച്ചുഗലിൽ ഒരു പുതിയ ആഡംബര വീടും ക്രിസ്റ്റ്യാനോ റൊണാൾഡോ നിർമിക്കുന്നുണ്ട്.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…