CRIME

സ്‌കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു !പുന്നയൂർ എടക്കര സ്വദേശി കുഞ്ഞുമുഹമ്മദിന് ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കുന്നംകുളം അതിവേഗ പ്രത്യേക കോടതി

തൃശ്ശൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിനിരയായ കേസില്‍ 65-കാരന് ഇരട്ട ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് അതിവേഗ കോടതി. പുന്നയൂര്‍ എടക്കര തിരുത്തിവീട്ടില്‍ കുഞ്ഞുമുഹമ്മദിനെയാണ് കേസിൽ കുന്നംകുളം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. ജഡ്ജി എസ്.ലിഷയുടേതാണ് വിധി പ്രസ്താവന.

2016-ലായിരുന്നു കേസിനാസ്പദമായ സംഭവം. സ്‌കൂളില്‍നിന്ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കുട്ടിയെയാണ് കുഞ്ഞുമുഹമ്മദ് ലൈംഗിക പീഡനത്തിനിരയാക്കിയത്. പിന്നീട് കുട്ടി കരയുന്നത് കണ്ട് കൂട്ടുകാര്‍ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. വടക്കേക്കാട് പോലീസാണ് സംഭവത്തില്‍ കേസെടുത്ത് പ്രതിയെ പിടികൂടിയത്. കേസില്‍ 25 സാക്ഷികളെ വിസ്തരിച്ചു.

Anandhu Ajitha

Recent Posts

രാജസൂയം -മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് – തത്സമയക്കാഴ്ച

രാജസൂയം -മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് - തത്സമയക്കാഴ്ച

34 mins ago

ഒഡീഷയ്ക്കിത് പുതു ചരിത്രം ! ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 12 ന്

ഒഡീഷയുടെ ചരിത്രത്തിലെ ആദ്യത്തെ ബിജെപി സർക്കാർ ഈ മാസം 12ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിനായുള്ള…

45 mins ago