India

ഇനി ബിജെപിയിൽ !അംഗത്വം സ്വീകരിച്ച് പി സി ജോർജ് ! കേരള ജനപക്ഷം സെക്കുലർ ഭാരതീയ ജനതാ പാർട്ടിയിൽ ലയിച്ചു; പൂഞ്ഞാറിന്റെ ജനനായകൻ ഒടുവിൽ നേരിന്റ്റെ രാഷ്ട്രീയ പക്ഷത്ത് എത്തുമ്പോൾ

പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ് ഭാരതീയ ജനതാ പാർട്ടിയിൽ അംഗത്വമെടുത്തു. ദില്ലിയിലെ ബിജെപി പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേരളത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറാണ് പിസി ജോര്‍ജിന് അംഗത്വം നല്‍കി പാർട്ടിയിലേക്ക് സ്വീകരിച്ചത്. പിസി ജോര്‍ജിന് ഒപ്പം മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി നേതാവ് അനില്‍ ആന്റണി, കേന്ദ്ര മന്ത്രിമാരായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പി സി ജോർജിന്റെ പാര്‍ട്ടിയായ കേരള ജനപക്ഷം സെക്കുലറും ബിജെപിയില്‍ ലയിച്ചു.

കേരളത്തില്‍ ഏഴ് തവണ എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട പി സി ജോര്‍ജിന്റെ ബിജെപി പ്രവേശം സംസ്ഥാനത്തെ പാര്‍ട്ടിയുടെ സ്വീകാര്യതയുടെ തെളിവാണെന്ന് ചടങ്ങില്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍ വ്യക്തമാക്കി. പിസി ജോര്‍ജിന്റെ കടന്നുവരവ് വളരെ സന്തോഷമുണ്ടെന്നും കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളത്തെ പരിഗണിക്കുന്നതിന്റെ തെളിവാണ് പിസിയുടെപാര്‍ട്ടി പ്രവേശനമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

വളരെ പ്രധാനപ്പെട്ട ഒരു തീരുമാനമാണിതെന്ന് വ്യക്തമാക്കിയായിരുന്നു പിസി ജോര്‍ജ് തന്റെ ബിജെപി പ്രവേശനം പ്രഖ്യാപിച്ചത്.

“കേരളം നാല് ലക്ഷം കോടിയുടെ കടക്കെണിയിലാണ്. എല്‍ഡിഎഫും യുഡിഎഫും മാറിമാറി ഭരിക്കുകയാണ് കേരളത്തില്‍. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ പ്രതിരോധിക്കാന്‍ ഇരുമുന്നണികളും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ നടക്കുന്നത് രാഷ്ട്രീയകച്ചവടമാണ് നടക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വം കേരളം അംഗീകരിക്കുന്നു. ഗവര്‍ണറെ പോലും ആക്രമിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നു. ഇത് ജനാധിപത്യ വിരുദ്ധമാണ്. കേരളത്തിലെ കാര്‍ഷിക മേഖല തകര്‍ന്നു. കാര്‍ഷിക മേഖല പട്ടിണിയുടെ ഭീഷണി നേരിടുകയാണ്. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിച്ചു. ഇത്തരം പ്രശ്‌ന പരിഹാരത്തിന് പ്രധാനമന്ത്രി ഇടപെടല്‍ അത്യാവശ്യമാണ്.
ദുഃഖിക്കുന്ന കര്‍ഷകരെ രക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ചു. ഇക്കാര്യമാണ് ബിജെപി നേതാക്കളോട് ആവശ്യപ്പെട്ടത് . കേരളം ബിജെപിയെ അംഗീകരിക്കുന്ന സംസ്ഥാനമാക്കിമാറ്റാനാകുമെന്ന് ശുഭാപ്തിവിശ്വാസമുണ്ട്. അതിനായി പ്രവര്‍ത്തിക്കും” – പിസി ജോര്‍ജ് വ്യക്തമാക്കി.

Anandhu Ajitha

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

9 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

9 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

10 hours ago