A schoolgirl was taken to Wayanad on the pretense of love; two people were arrested
ആലപ്പുഴ:സ്കൂൾ വിദ്യാർഥിനിയെ പ്രണയം നടിച്ച് വയനാട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ
രണ്ട് പേർ അറസ്റ്റിൽ.മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് വിശാലം വീട്ടിൽ ലക്ഷ്മീനാരായണൻ (19), വയനാട് കാക്കവയൽ മുട്ടിൽ വീട്ടിൽ അഫ്സൽ (23) എന്നിവരാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വയനാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ ലക്ഷ്മീ നാരായണൻ കുട്ടിയെ അവിടെ താമസിപ്പിക്കുകയായിരുന്നു. അതിനിടെ അഫ്സൽ ഇരുവർക്കും സംരക്ഷണം നൽകാനെന്ന വ്യാജേന അടുത്ത് കൂടി. അതിനുശേഷം ജോലി നൽകാമെന്ന് പറഞ്ഞ് ലക്ഷ്മീനാരായണനെ പെൺകുട്ടിയിൽ നിന്ന് അകറ്റി നിർത്തിയ ഇയാള്‍ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടിയും ലക്ഷ്മീനാരായണനും മൊബൈൽ ഫോണുകൾ ഉപയോഗിക്കാതിരുന്നതിനാൽ ഇവര്‍ എവിടെയാണെന്ന് കണ്ടെത്താൻ ആദ്യം കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വയനാട്ടിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി എസ്. ഐ. കെ. ആർ. ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുവരും ലഹരി ഉപയോഗ കേസിൽ നേരത്തേ പിടിയിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ഉധംപുര്‍ ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഉധംപുരിലെ സോൻ ഗ്രാമത്തില്‍ ഇന്ന്…
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉണ്ടായത്…
അമ്മാൻ: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദാനിലെത്തി. ജോർദാൻ പ്രധാനമന്ത്രി ജാഫർ ഹസ്സൻ വിമാനത്താവളത്തിൽ വെച്ച് അദ്ദേഹത്തിന് ഊഷ്മളമായ…
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…