ബെൻ സ്റ്റോക്സ്, മഹേന്ദ്ര സിങ് ധോണി
ചെന്നൈ : ചെന്നൈ സൂപ്പർ കിങ്‌സ് ടീം മാനേജ്മെന്റിനും ആരാധകർക്കും കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഇന്ത്യൻ പ്രീമിയർ ലീഗിന്റെ വരുന്ന സീസണിലെ മുഴുവൻ മത്സരങ്ങളും ഇംഗ്ലിഷ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് കളിക്കില്ല എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. ഐപിഎല്ലിനിടയിൽ നടക്കുന്ന ഇംഗ്ലണ്ട്– അയർലൻഡ് ടെസ്റ്റ് മത്സരത്തിനായി ബെൻ സ്റ്റോക്സിനു നാട്ടിലേക്കു മടങ്ങും . ജൂൺ ഒന്നിനു ലോഡ്സിലാണ് അയർലൻഡിനെതിരായ ടെസ്റ്റ് ആരംഭിക്കുന്നത്. മത്സരത്തിൽ ഇംഗ്ലണ്ടിനായി താൻ കളത്തിലിറങ്ങുമെന്ന് ബെൻ സ്റ്റോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. താരലേലത്തിൽ 16.25 കോടി രൂപ എന്ന വൻ തുക ചെലവിട്ടാണ് ഇംഗ്ലിഷ് താരത്തെ ചെന്നൈ വാങ്ങിയത്. ടെസ്റ്റിൽ കളിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ മത്സരത്തിന് പത്തു ദിവസം മുൻപു താരത്തിന് ഇംഗ്ലണ്ടിലേക്കു മടങ്ങേണ്ടിവരും.
ലീഗിലെ ഏതാനും മത്സരങ്ങളിലും ടീം പ്ലേ ഓഫിലെത്തിയാൽ ആ മത്സരങ്ങളിലും വൻ തുക മുടക്കി ടീമിലെത്തിച്ച താരത്തിന്റെ സേവനം ചെന്നൈക്ക് ലഭ്യമാകില്ല . അയർലൻഡിനെതിരെ കളിക്കണോ, വേണ്ടയോ എന്നു ഐപിഎല്ലിലുള്ള മറ്റ് ഇംഗ്ലണ്ട് താരങ്ങൾക്കു തീരുമാനിക്കാമെന്നു പറഞ്ഞ് മറ്റുള്ള ടീമുകളുടെ ഉറക്കവും സ്റ്റോക്സ് കെടുത്തിയിട്ടുണ്ട്.
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…
ആധുനിക പാശ്ചാത്യ ശാസ്ത്രം ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇന്ത്യൻ വേദങ്ങളിലും പുരാതന ഭാരതീയ ശാസ്ത്ര ഗ്രന്ഥങ്ങളിലും…
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…