ബെംഗളൂരുവിലെ കൊരമംഗലയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് സുഹൃത്തിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ 27കാരൻ അറസ്റ്റിൽ. ചന്നപട്ടണ സ്വദേശിയായ 35കാരൻ ശിവകുമാറാണ് കൊല്ലപ്പെട്ടത്. ഡെലിവറി ബോയ് ആയി ജോലി ചെയ്തിരുന്ന ശിവകുമാർ ജക്കൂറിലുള്ള മൂത്ത സഹോദരിയുടെ വീട്ടിലായിരുന്നു താമസം. ഇയാളുടെ സുഹൃത്തായ നവീനാണ് കേസിലെ പ്രതി.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഇരുവരും ഒരുമിച്ച് ബാറിലെത്തി മദ്യപിച്ചിരുന്നു. ഇതിനിടെ നിസ്സാര കാര്യങ്ങളെച്ചൊല്ലി തർക്കമുണ്ടായി. ബാറിൽനിന്ന് പുറത്തിറങ്ങിയ ശേഷവും തർക്കം തുടർന്നു. കൊരമംഗല ഫസ്റ്റ് ബ്ലോക്കിലെ പാൽക്കടയ്ക്ക് സമീപം വെച്ചുണ്ടായ ബഹളത്തെത്തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇരുവരെയും പിരിച്ചുവിട്ടു. എന്നാൽ, പിന്നീട് ബി.എം.ടി.സി ബസ് സ്റ്റാൻഡിന് സമീപമെത്തിയപ്പോൾ വീണ്ടും തർക്കമുണ്ടായി. ശിവകുമാർ അസഭ്യം പറഞ്ഞതിൽ പ്രകോപിതനായ നവീൻ റോഡരികിൽ കിടന്നിരുന്ന മരക്കമ്പെടുത്ത് ഇയാളുടെ തലയിലും ശരീരത്തിലും ക്രൂരമായി അടിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണ ശിവകുമാറിനെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ സ്ഥലത്തെത്തിയ കൊരമംഗല പോലീസ് സിസിടിവി ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് നവീനെ പിടികൂടിയത്. മദ്യലഹരിയിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായാണ് റിപ്പോർട്ട്. സൗഹൃദത്തിനിടെ ഉണ്ടായ തർക്കം ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതിന്റെ ഞെട്ടലിലാണ് പ്രദേശവാസികൾ.
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…
മുൻ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയുടെ സഹോദരൻ എസ്.ആർ. വിനയകുമാർ പാർട്ടി അംഗത്വം പുതുക്കേണ്ടെന്ന് തീരുമാനിച്ചു.…
2008ൽ തിരുവനന്തപുരം മണ്ണന്തലയിൽ ആർഎസ്എസ് പ്രവർത്തകനായ രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിട്ട 11 പ്രതികളും കുറ്റക്കാരാണെന്ന് തിരുവനന്തപുരം അഡീഷണൽ…
സിപിഎം എംപി വെങ്കടേശന്റെ ജീവിതശൈലിയെയും കോടതിക്ക് നൽകുന്ന ഉപദേശങ്ങളെയും പരാമർശിച്ച് രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി. മെഴ്‌സിഡസ് ബെൻസ്…
ഹരിബോൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ തത്ത്വമയി ഒരുക്കുന്ന "പതിനെട്ടിനുമപ്പുറം "എന്ന ഡോക്യൂഫിക്ഷന്റെ പോസ്റ്റർ റിലീസ് പ്രമുഖ നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ ശരത്ദാസ്…