പ്രതീകാത്മക ചിത്രം
മുംബൈ : ഇന്‍ഡിഗോ വിമാനത്തിനുള്ളില്‍ എയര്‍ഹോസ്റ്റസിനു നേരെ ലൈംഗികാതിക്രമം നടത്തിയ സ്വീഡിഷ് പൗരനെ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ വ്യാഴാഴ്ച ബാങ്കോക്കിൽ നിന്നും മുംബൈയിലെത്തിയ ഇൻഡിഗോ വിമാനത്തിലായിരുന്നു സംഭവം. സംഭവത്തിൽ യാത്രക്കാരനായിരുന്ന ക്ലാസ് എറിക് ഹരാൾഡ് ജൊനാസ് വെസ്റ്റ്ബെർഗ് (63) ആണ് അറസ്റ്റിലായത് .
വെസ്റ്റ്ബെര്‍ഗ് വാങ്ങിയ ഭക്ഷണത്തിന്റെ ബില്‍ അടയ്ക്കാന്‍ പിഒഎസ് മെഷീനുമായി എത്തിയപ്പോള്‍, കാര്‍ഡ് സ്വൈപ് ചെയ്യാനെന്ന വ്യാജേന 24 വയസ്സുകാരിയായ എയര്‍ഹോസ്റ്റസിന്റെ കയ്യില്‍ കടന്നുപിടിക്കുകയായിരുന്നു. എയർഹോസ്റ്റസ് ഇതിനെതിരെ പ്രതികരിച്ചതിനെത്തുടർന്ന് ഇയാൾ സീറ്റില്‍നിന്ന് എഴുന്നേല്‍ക്കുകയും മറ്റ് യാത്രക്കാരുടെ മുന്നില്‍വച്ച് അതിക്രമം കാട്ടുകയുമായിരുന്നു. എയർഹോസ്റ്റസ് കരയാൻ തുടങ്ങിയതോടെയാണ് ഇയാൾ തിരികെ സീറ്റിലേക്ക് പോയതെന്നും പരാതിയിൽ പറയുന്നുണ്ട് .
വിമാനം മുംബൈയില്‍ എത്തിയ ഉടനെ വിമാനജീവനക്കാർ വെസ്റ്റ്ബെര്‍ഗിനെ പൊലീസിന് കൈമാറി.സംഭവത്തിൽ പോലീസ് അന്വേഷണണം ആരംഭിച്ചിട്ടുണ്ട് . അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു.
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…