A temple where Lord Shiva is worshiped as the Vaidya Nathan; The features of Kanjirangad Vaidyanath Kshet, known as the birthplace of Ashwati Nakshatras, are known
കണ്ണൂർ തളിപ്പറമ്പിന് സമീപമുള്ള കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം ആണ് അശ്വതി നക്ഷത്രക്കാരുടെ ജന്മ നക്ഷത്ര ക്ഷേത്രമായി അറിയപ്പെടുന്നു. ഈ ക്ഷേത്രം സന്ദർശിക്കുക വഴി നിങ്ങളുടെ നക്ഷത്രത്തിന് ഏതങ്കിലും തരത്തിൽ ദോഷഫലങ്ങൾ ഉണ്ടെങ്കിൽ അത് വിട്ടുപോകും. അശ്വതി, മൂലം, മകം, എന്നീ നാളുകളിൽ അശ്വതി നക്ഷത്രക്കാർ ക്ഷേത്ര ദർശനം നടത്തണം എന്നാണ് വിശ്വാസം.
ശിവനെ വൈദ്യനാഥനായി ആരാധിക്കുന്ന ക്ഷേത്രമാണ് കാഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം. പ്രധാന വിശ്വാസങ്ങളനുസരിച്ച ശിവനും സൂര്യനുമാണ് ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്നത്. ഏതോ ചില വിഷബാധകളാൽ ഒരിക്കൽ സൂര്യന് തന്‍റെ തേജസ് ഇല്ലാതായി. ഇതിനു പരിഹാരമായി ഗരുഡൻ വൈദ്യനാഥ ലിംഗത്തിന്‍റെയും ശിവന്‍റെയും കഥ പറഞ്ഞുകൊടുത്തു. അങ്ങനെ നഷ്ടമായ തേജസ് തിരികെ ലഭിക്കുവാനായി സൂര്യൻ ശിവന്റെ അടുത്തെത്തി ആത്മലിംഗം മേടിച്ച് പ്രാർത്ഥിച്ചുവെന്നും ആ ശിവലിംഗം ഇന്നത്തെ കാഞ്ഞിരങ്ങാട് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചുവെന്നുമാണ് വിശ്വാസം.
രോഗശാന്തി നേടുവാൻ ഈ ക്ഷേത്രത്തിൽ വന്നു പ്രാർത്ഥിച്ചാൽ മതിയെന്നാണ് പണ്ടുകാലം മുതലുള്ള വിശ്വാസം. കണ്ണുകളുടെ രോഗവും ത്വക്ക് രോഗവും മാറുവാനും ഇവിടെ പ്രാർത്ഥിച്ചാൽ മതിയത്രെ. എന്നാൽ അതിനു മുൻപ് ക്ഷീരധാരയും ജലധാരയും ശിവന് വഴിപാടായി സമർപ്പിക്കേണ്ടതുണ്ട്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…