Spirituality

അപൂർവ്വമായ വിശ്വാസങ്ങൾ ഉള്ള ഒരു ക്ഷേത്രം;ആമകളെ ആരാധിക്കുന്ന അടുക്കത്ത് ഭഗവതി ക്ഷേത്രം

ആമകളെ ആരാധിക്കുന്ന ക്ഷേത്രം എന്നത് പലര്‍ക്കും പുതുമയുള്ള കാര്യമായിരിക്കും. ക്ഷേത്രക്കുളങ്ങളിൽ ചിലപ്പോൾ ആമകളെ കാണാമെങ്കിലും പ്രത്യേക പൂജകളും പ്രാത്ഥനകളുമെല്ലാം ആമകൾക്കു മാത്രമായി സമർപ്പിക്കുന്ന ഒരു ക്ഷേത്രമുണ്ട് നമ്മുടെ നാട്ടിൽ. അടുക്കത്ത് ഭഗവതി ക്ഷേത്രം.മഹിഷാസുരമർദ്ദിനി സങ്കൽപ്പത്തിലുള്ള ദുർഗ്ഗാദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠയെങ്കിലും മഹാവിഷ്ണുവിനും വിശ്വാസങ്ങളിൽ വലിയ പ്രാധാന്യമുണ്ട്. ഇവിടുത്തെ കാവിലെ ദേവതകളുടെ നൃത്തം കാണാനായി വന്ന കൂർമ്മാവതാരത്തിൽ വന്ന മഹാവിഷ്ണു പിന്നീട് ദേവിയുടെ ആഗ്രഹപ്രകാരം ധന്വന്തരി മൂർത്തീയായി ക്ഷേത്രത്തിൽ വാഴുന്നുവെന്നാണ് വിശ്വാസം.

മറ്റു ക്ഷേത്രങ്ങളിലൊന്നും കണ്ടുവരാത്ത തരത്തിലുള്ള വഴിപാടുകളും അനുഷ്ഠാനങ്ങളും ഇവിടെ കാണാം. അതിലൊന്നാണ് ഈർക്കിൽ ചൂൽ സമർപ്പണം. തലമുടി കൊഴിയുന്ന പ്രശ്നം നേരിടുന്നവര്‍ ഓല ചീകിയ ഈർക്കിൽ കൊണ്ടുണ്ടാക്കിയ ചൂൽ അടുക്കത്ത് ഭഗവതിക്ക് സമർപ്പിച്ചാൽ മതിയത്രെ. ക്ഷേത്രനടയിൽ ഇങ്ങനെ ചൂൽ സമർപ്പിച്ച് സുഖപ്പെട്ട ഒരുപാടാളുകളുടെ സാക്ഷ്യം ഇവിടെ നിന്നറിയാം.ഇത് കൂടാതെ, ത്വക്ക് രോഗങ്ങൾ, പ്രത്യേകിച്ച് ആനത്തഴമ്പ്, പാലുണ്ണി തുടങ്ങിയവ മാറുവാൻ ഇവിടെ ആമക്കുളത്തിലെ ആമകൾക്ക് ആമയൂട്ട് അഥവാ ആമകൾക്ക് നിവേദ്യം സമർപ്പിച്ചാല്‍ മതിയെന്നാണ് പറയപ്പെടുന്നത്.

ഈ വഴിപാടുകൾ നടട്ടുവാനായി ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും വിശ്വാസികളെത്തുന്നു. അടുക്കത്ത് ഭഗവതിയെ തൊഴുത ശേഷമാണ് ആമയൂട്ട് നടത്തുന്നത്. രോഗങ്ങൾ സുഖപ്പെടുവാനും നല്ല ആരോഗ്യം ലഭിക്കുവാനും ഈ ആമയൂട്ട് സഹായിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.ഉച്ചയ്‌ക്ക് 12.00 മുതൽ 1.00 മണി വരെ ഒരു മണിക്കൂർ സമയമാണ് ആമയൂട്ട് നടത്തുന്നത്. ക്ഷേത്രത്തിലെ ഉച്ചപൂജയ്ക്ക് ശേഷം മഹാവിഷ്ണു മണ്ഡപത്തിന്റെ പടവുകളിൽ നിന്ന് ആമക്കുളത്തിൽ ആമയൂട്ട് നടത്താം. തടകത്തിനു നടുവിലായാണ് ഈ മണ്ഡപമുള്ളത്. മഹാവിഷ്‌ണുവിന്റെ കൂർമാവതാര വിഗ്രഹം ഇവിടെ കാണാം.

Anandhu Ajitha

Recent Posts

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…

11 hours ago

കണ്ണൂർ പാനൂരിൽ സിപിഎമ്മിന്റെ വടി വാൾ ആക്രമണം ! യുഡിഎഫ് പ്രകടനത്തിന് നേരെ സ്ഫോടകവസ്തു വെറിഞ്ഞു !അക്രമികളെത്തിയത് സിപിഎം പതാക മുഖത്ത് കെട്ടി

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…

11 hours ago

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ട്രാക്ടർ പാഞ്ഞുകയറി! 2 കുട്ടികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്, 2 പേരുടെ നില അതീവ ഗുരുതരം

പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…

11 hours ago

കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവ് !!!നഗരസഭയിലെ വമ്പൻ വിജയത്തിന് തിരുവനന്തപുരത്തെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…

11 hours ago

തിരുവനന്തപുരത്ത് കണ്ടത് ജനാധിപത്യത്തിന്റെ സൗന്ദര്യം ! നഗരസഭ ബിജെപി പിടിച്ചതിൽ പ്രതികരിച്ച് ശശി തരൂർ

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ്‌ നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…

14 hours ago

‘ക്ഷേമപെൻഷൻ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു!! ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വോട്ടർമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി എം.എം മണി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…

17 hours ago