Kerala

‘ഇഎംഎസും ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും അടങ്ങുന്ന കമ്യൂണിസ്റ്റ് നേതാക്കൾ ഭരിച്ചപ്പോൾ വിദ്യാഭ്യാസ രംഗം ഇത്ര കുത്തഴിഞ്ഞിട്ടില്ലായിരുന്നു;വിദ്യമാർക്ക് വ്യാജവിദ്യ കാട്ടാൻ ആത്മവിശ്വാസം നൽകുന്ന വിജയനെതിരെ കൂടി പ്രതികരിക്കണം’ – പി.കെ ശ്രീമതിക്ക് ‘ഉപദേശ’വുമായി വീണ എസ് നായർ

തിരുവനന്തപുരം : എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ച കേസിൽ പെട്ട എസ്എഫ്ഐ നേതാവ് കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശി കെ.വിദ്യയുമായി ബന്ധപ്പെട്ട് പരിഹാസ രൂപേണ പ്രതികരിച്ച സിപിഎം നേതാവ് പി.കെ.ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘എന്നാലും എന്റെ വിദ്യേ’ എന്ന ഒറ്റവാചകമാണ് പരിഹാസ രൂപേണ അവർ ഫേസ്ബുക്കിൽ കുറിച്ചത്. ഇപ്പോൾ പി.കെ ശ്രീമതിക്ക് ‘ഉപദേശ’വുമായി പ്രതിപക്ഷ യുവജനസംഘടനാ നേതാവും പ്രശസ്ത ടെലിവിഷൻ അവതാരകയുമായ വീണ എസ്.നായർ രംഗത്ത് വന്നിരിക്കുകയാണ്. വിദ്യയ്ക്കെതിരെ മാത്രമല്ല, വിദ്യമാർക്ക് വ്യാജ വിദ്യ കാട്ടാൻ ആത്മവിശ്വാസം നൽകുന്ന വിജയനെതിരെ കൂടി പ്രതികരിക്കണമെന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വീണ ആവശ്യപ്പെട്ടു. ഇഎംഎസും ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും അടങ്ങുന്ന കമ്യൂണിസ്റ്റ് നേതാക്കൾ ഭരിച്ചപ്പോൾ വിദ്യാഭ്യാസ രംഗം ഇത്ര കുത്തഴിഞ്ഞിട്ടില്ലായിരുന്നുവെന്ന് വീണ അഭിപ്രായപ്പെട്ടു.

ഫേസ്ബുക്കിൽ വീണ എസ്.നായർ പങ്കുവച്ച കുറിപ്പ് വായിക്കാം

ബഹുമാനപ്പെട്ട ശ്രീമതി ടീച്ചർ അറിയാൻ. ടീച്ചറേ! യഥാർത്ഥത്തിൽ ടീച്ചർ പറയേണ്ടിയിരുന്നത് ‘എന്നാലും എന്റെ വിദ്യയേ’ എന്നല്ല. ‘എന്നാലും എന്റെ കാരണഭൂതാ’ എന്നായിരുന്നു. വിദ്യയുടെ ‘വ്യാജ വിദ്യ’ ഒറ്റപ്പെട്ട സംഭവമല്ല. കുത്തഴിഞ്ഞ ഒരു വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രതീകം മാത്രമാണത്. ഇഎംഎസും ഇ.കെ. നായനാരും വി.എസ്. അച്യുതാനന്ദനും അടങ്ങുന്ന കമ്യൂണിസ്റ്റ് നേതാക്കൾ ഭരിച്ചപ്പോൾ വിദ്യാഭ്യാസ രംഗം ഇത്ര കുത്തഴിഞ്ഞിട്ടില്ലായിരുന്നു.

നേതാക്കളുടെ ഭാര്യമാർക്കു വേണ്ടി ശീർഷാസനം ചെയ്യുന്ന റാങ്ക് ലിസ്റ്റുകൾ കേരളം കണ്ടത് കാരണഭൂതന്റെ ഭരണത്തിൽ മാത്രമല്ലേ ടീച്ചറെ? കാരണഭൂതന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ അനധികൃത നിയമനം ഹൈക്കോടതി റദ്ദാക്കിയത് ടീച്ചർ അറിഞ്ഞിരുന്നില്ലേ? പരീക്ഷ എഴുതാത്തവർ ജയിക്കുകയും ബ്ലൂടൂത്ത് ഉപയോഗിച്ച് പിഎസ്‌സി പരീക്ഷ അട്ടിമറിക്കുകയും കോളജുകളിൽ നിന്നും ജയിച്ച വനിതാ നേതാവിന്റെ പേരിനു പകരം അർഹതയില്ലാത്ത ആളുടെ പേര് യൂണിവേഴ്സിറ്റിയിലേക്ക് അയയ്ക്കുകയും ചെയ്യുന്ന സംഭവങ്ങൾ കാരണഭൂതന്റെ കാലത്തു മാത്രമുള്ള പ്രതിഭാസങ്ങളാണ്.

ടീച്ചർ ഇനിയും പ്രതികരിക്കണം.. വിദ്യയ്ക്കെതിരെ മാത്രമല്ല, വിദ്യമാർക്ക് വ്യാജ വിദ്യ കാട്ടാൻ ആത്മവിശ്വാസം നൽകുന്ന വിജയനെതിരെ കൂടി പ്രതികരിക്കണം.

എന്ന്, വീണ എസ്.നായർ

B4 Admin

Recent Posts

ലോക്സഭാ ടിക്കറ്റിനായി 7 കോടി നൽകിയെന്ന് ആരോപണം; പ്രിയങ്ക ഗാന്ധിക്കെതിരെ പ്രതിഷേധവുമായി ഗൗരവ് കുമാർ

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…

11 hours ago

ആഗോള വിപണിയിൽ ചരിത്രമെഴുതാൻ ഭാരതം: 1 ട്രില്യൺ ഡോളർ കയറ്റുമതി ലക്ഷ്യത്തിലേക്ക് കുതിച്ചുകയറി മോദി സർക്കാർ!

ആഗോളതലത്തിലുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ലോകത്തിന്റെ സാമ്പത്തിക ഭൂപടത്തിൽ ചരിത്രനേട്ടത്തിനൊരുങ്ങി ഭാരതം. 2026-27 സാമ്പത്തിക വർഷത്തോടെ രാജ്യത്തിന്റെ ചരക്ക്-സേവന…

11 hours ago

പെൻഷൻകാരുടെ ആവശ്യങ്ങൾ അവഗണിക്കുന്നുവെന്ന് ആരോപണം: ഒക്ടോബർ 29ന് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ധർണ

തിരുവനന്തപുരം: പെൻഷൻകാരുടെ വിവിധ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ഭാരതീയ രാജ്യ പെൻഷനേഴ്സ് മഹാസംഘ് (BRPMS)…

13 hours ago

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

1 day ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

2 days ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

2 days ago