A terrorist attack was planned on the day of the American presidential election. Afghan citizen arrested in New York
ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ദിവസം ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട അഫ്ഗാൻ പൗരൻ അറസ്റ്റിൽ. നസീർ അഹമ്മദ് തൗഹദി എന്ന 27കാരനാണ് അറസ്റ്റിലായത്. എകെ 47 റൈഫിളുകൾ വാങ്ങുന്നതിനായി എത്തിയപ്പോഴാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ ഒരു ഇസ്ലാമിക് സ്റ്റേറ്റ് അനുകൂലിയാണ്.അവരുടെ ആക്രമണരീതികളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായിട്ടാണ് പൊലീസ് അറിയിച്ചത് .
അതേസമയം രാജ്യതലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലെ ക്യാമറകൾ ആക്‌സസ് ചെയ്യുന്നത് എങ്ങനെയെന്നും, തോക്ക് കൈവശം വയ്‌ക്കാൻ ലൈസൻസ് ആവശ്യമില്ലാത്ത സംസ്ഥാനങ്ങൾ ഏതെന്നുമെല്ലാം ഇയാൾ ഓൺലൈനിൽ തിരഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. വൈറ്റ്ഹൗസ് ഉൾപ്പെടെ പല തന്ത്രപ്രധാന മേഖലകളിലും ആക്രമണം നടത്തണമെന്ന ലക്ഷ്യത്തോടെ തൗഹദി സന്ദർശനം നടത്തിയതായും കുറ്റപത്രത്തിൽ പറയുന്നു.
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…