International

അതിഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന തീവ്രവാദ സംഘടന ; മുംബൈ ഭീകരാക്രണമത്തിന്റെ വാർഷികത്തോട് അനുബന്ധിച്ച് ലഷ്കർ-ഇ-ത്വയ്ബയെ നിരോധിച്ച് ഇസ്രായേൽ

ദില്ലി : മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തോട് അനുബന്ധിച്ച് ലഷ്കർ-ഇ-ത്വയ്ബയെ നിരോധിച്ച് ഇസ്രായേൽ. മുംബൈ ഭീകരാക്രമണത്തിന്റെ 15 -ാം വാർഷികവേളയിലാണ് നിർണ്ണായക തീരുമാനം ഇസ്രായേൽ സ്വീകരിച്ചിരിക്കുന്നത്. അതിഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന തീവ്രവാദ സംഘടനയെന്ന് ചൂണ്ടിക്കാട്ടിയാണ് ലഷ്കർ-ഇ-ത്വയ്ബയ്ക്കെതിരെ ഇസ്രായേലിന്റെ ഈ നടപടി.

സൂക്ഷ്മ പരിശോധനയ്‌ക്ക് ശേഷമാണ് ലഷ്കർ-ഇ-ത്വയ്ബയ്ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും ഇന്ത്യയിലെ ഇസ്രായേൽ എംബസി വ്യക്തമാക്കി. ലഷ്കർ-ഇ-ത്വയ്ബയുടെ നേതൃത്വത്തിൽ നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ചും തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചും ഇസ്രായേൽ കഴിഞ്ഞ ഏതാനും മാസങ്ങളായി പഠനങ്ങൾ നടത്തി വരികയായിരുന്നു. ഇസ്രായേലിന്റെ പ്രതിരോധ-വിദേശകാര്യ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിലായിരുന്നു പഠനം നടന്നത്.

2008-ൽ ലഷ്കർ ഭീകരർ മുംബൈയിൽ നടത്തിയ മൃഗീയമായ ആക്രമണം ലോക സമാധാനത്തിന് മേൽ കരിനിഴൽ വീഴ്‌ത്തുന്നതായിരുന്നുവെന്നും നൂറുകണക്കിന് ഭാരതീയരുടെ ജീവൻ അപഹരിച്ചതിന് ഉത്തരവാദിയാണ് ലഷ്കർ ഭീകരരെന്നും ഇസ്രായേൽ വ്യക്തമാക്കി. മുംബൈ ഭീകരാക്രമണത്തിൽ ആക്രമിക്കപ്പെട്ടവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇസ്രായേൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

അതേസമയം, മുംബൈയെ രക്തക്കളമാക്കിയ ദിവസമായിരുന്നു 2008 നവംബർ 26. ഛത്രപതി ശിവാജി റെയിൽവേ സ്റ്റേഷനിലേക്കും പ്രസിദ്ധമായ ലിയോപോൾ കഫെയിലേക്കും രണ്ട് ഹോസ്പിറ്റലുകളിലേക്കും തീയറ്ററുകളിലേക്കും തോക്കുധാരികൾ കടന്നു കയറുകയും സാധാരണക്കാരായ ജനങ്ങൾക്ക് നേരെ നിറയൊഴിക്കുകയുമായിരുന്നു. ഹാൻഡ് ഗ്രനേഡുകളും മെഷീൻ തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. തുടർന്നുള്ള മൂന്ന് ദിവസത്തോളം ആക്രമണം തുടർന്നു. ആക്രമണത്തിൽ 166 പേർ കൊല്ലപ്പെടുകയും മുന്നൂറോളം പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു.

B4 Admin

Recent Posts

വിഴിഞ്ഞം തുറമുഖ വികസനത്തിന് പാറക്ഷാമം: രണ്ടാംഘട്ട നിർമാണം പ്രതിസന്ധിയിൽ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിന് പാറക്ഷാമം വലിയ വെല്ലുവിളിയാകുന്നു. പദ്ധതിക്ക് ആവശ്യമായ 56 ലക്ഷം ടൺ പാറയിൽ ഇതുവരെ…

1 hour ago

ചാലയിലെ സ്വർണക്കവർച്ച: ചതി നടത്തിയത് സ്വന്തം ബിസിനസ് പങ്കാളി

ചാലയിലെ രണ്ടുകോടിയുടെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം. ബിസിനസ് വൈരാഗ്യവും വിശ്വാസവഞ്ചനയും ഒത്തുചേർന്ന കവർച്ചയുടെ ചുരുളഴിച്ചത് പൊലീസിന്റെ അതിവിദഗ്ധമായ…

3 hours ago

സ്വകാര്യ ടാക്സി കമ്പനികൾക്ക് ബദലായി ഭാരത് ടാക്സി: സഹകരണ വിപ്ലവത്തിന് മഹാരാഷ്ട്രയിൽ തുടക്കമിട്ട് അമിത് ഷാ

സഹകരണ മേഖലയ്ക്ക് പുതിയ ഉണർവേകി മഹാരാഷ്ട്രയിലെ പൂനെയിൽ രണ്ട് സുപ്രധാന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ.…

4 hours ago

19-ാം വയസ്സിൽ ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച വിപ്ലവകാരി: കർത്താർ സിംഗ് സരാഭയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് സ്മരണാഞ്ജലി

ഭാരതീയ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരനായ യുവവിപ്ലവകാരികളിലൊരാളായ കർത്താർ സിംഗ് സരാഭയുടെ രക്തസാക്ഷിത്വ ദിനമാണ് നവംബർ 16. വെറും 19 വയസ്സുള്ളപ്പോൾ…

4 hours ago

ഹൈദരാബാദ് ഭാരത് സമ്മിറ്റിൽ വിദേശ നേതാവിന്റെ രാഷ്ട്രീയ മുദ്രാവാക്യം വിവാദമാകുന്നു: ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലെന്ന് ബിജെപിയും ബിആർഎസും, ജനാധിപത്യ ഐക്യദാർഢ്യമെന്ന് ഒരു വിഭാഗം

ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…

15 hours ago

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ചക്കുളത്തുകാവിൽ കാർത്തിക സ്തംഭം ഉയർന്നു: സകല പാപദോഷങ്ങളും എരിച്ചുകളഞ്ഞ് നാടിനെ കാത്തുരക്ഷിക്കാൻ ചക്കുളത്തമ്മയുടെ പൊങ്കാല മഹോത്സവത്തിന് തുടക്കം!

ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…

15 hours ago