A threat message that bombs will be thrown at around twelve places including the BJP office; Police have started an investigation
ചെന്നൈ: തമിഴ്‌നാട്ടിലെ ബിജെപി ഓഫീസ് ഉൾപ്പെടെ 12 ലധികം ഇടങ്ങളിൽ ബോംബ് ഇടുമെന്ന് ഭീഷണി സന്ദേശം. കോയമ്പത്തൂർ പോലീസിനാണ് ഇമെയിൽ വഴി അജ്ഞാത സന്ദേശം ലഭിച്ചത്. ബിജെപി ഓഫീസിലുൾപ്പെടെ പെട്രോൾ ബോംബ് എറിയുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. കോയമ്പത്തൂർ പോലീസിന്റെ ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്വർക്ക് ആൻഡ് സിസ്റ്റംസ് പോർട്ടലിലേക്കാണ് ഇമെയിൽ ലഭിച്ചത്.
കേന്ദ്രസർക്കാരിനെതിരെ വിമർശനം ഉന്നയിച്ചു കൊണ്ടാണ് ഭീഷണി മുഴക്കിയിരിക്കുന്നത്. കോയമ്പത്തൂരിന്റെ പല ഭാഗങ്ങളിലായി ബോംബ് ഇടുമെന്നാണ് ഇതിൽ പറയുന്നത്. എന്നാലിത് വ്യാജ സന്ദേശമാണെന്നാണ് പ്രാഥമിക നിഗമനമെന്നും, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ഇമെയിൽ അയച്ചയാളെ കണ്ടെത്താനുള്ള ശ്രമങ്ങളും പോലീസ് ആരംഭിച്ചിട്ടുണ്ട്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…