General

ഇരിട്ടിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ കടുവയെ കണ്ടെത്തി;തെങ്ങിൻ മുകളിൽ നിന്ന് ദൃശ്യം പകർത്തി ചെത്തുതൊഴിലാളി

കണ്ണൂർ : ഇരിട്ടിൽ പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ കടുവയെ കണ്ടെത്തി.ആറളം ഫാം ഒന്നാം ബ്ലോക്കിലാണ് കടുവ ഇപ്പോൾ ഉള്ളത്.ഫാമിലെ ചെത്ത് തൊഴിലാളി അനൂപാണ് കടുവയെ കണ്ടത്.
അനൂപ് തെങ്ങിന് മുകളിൽ നിന്നും കടുവയുടെ ദൃശ്യം മൊബൈലിൽ പകർത്തി.

പത്ത് ദിവസത്തിനിടെ മൂന്ന് പഞ്ചായത്തുകളിലാണ് കടുവയുടെ സാന്നിധ്യം ഉണ്ടായത്. ഫാമിന് ചുറ്റും കാടുമൂടിയ പ്രദേശങ്ങളാണ്. അതിനാൽ തന്നെ രാത്രിയിൽ കടുവയെ കണ്ടെത്തൽ പ്രയാസമാകും. നിരവധി പട്ടികവർ​ഗ കുടുംബങ്ങൾ ഇവിടെ കഴിയുന്നുണ്ട്. ഇവർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകി. എട്ടിടങ്ങളിലായി ആളുകൾ കടുവയെ കണ്ടിട്ടുണ്ട്. കടുവയുടെ കാൽപ്പാട് പരിശോധിച്ചതിൽ നിന്ന് രണ്ട് വയസ്സ് പ്രായമായ കടുവയാണ് ഇതെന്നാണ് നി​ഗമനമെന്ന് വനംവകുപ്പ് പറയുന്നത്.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

3 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

3 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

3 hours ago