സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ നിന്ന്
പൂനെയിലെ കേശവ്‌നഗർ, ഖരാഡി നിവാസികൾ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത് അസാധാരണമായ ഒരു പ്രതിഭാസത്തിനായിരുന്നു. കൊതുകളുടെ കൂട്ടം ചുഴലിക്കാറ്റിന് സമാനമായ ആകൃതിയിൽ മുത്താ നദിക്ക് മുകളിലൂടെ പറന്നടുത്ത ആ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമത്തിൽ നിമിഷ നേരം കൊണ്ട് വൈറലായി.
നദീതീരത്ത് ചുഴലിക്കാറ്റിന്റെ ആകൃതിയിലുള്ള കൊതുകുകളുടെ കൂട്ടങ്ങൾ ചില സീസണുകളിൽ ചില പ്രദേശങ്ങളിൽ അസാധാരണമല്ലെങ്കിലും, പൂനെ പോലുള്ള നഗരപ്രദേശങ്ങളിൽ ഇത് അപൂർവ സംഭവമാണ്.
റിപ്പോർട്ടുകൾ അനുസരിച്ച്, സമീപകാല കാലാവസ്ഥയാണ് കൊതുകുകളുടെ എണ്ണത്തിലുള്ള വൻ കുതിച്ച് ചാട്ടത്തിന് കാരണമായത്. അനുകൂല കാലാവസ്ഥ മൂലം കൊതുകുകൾക്ക് അനുയോജ്യമായ പ്രജനന കേന്ദ്രങ്ങളുണ്ടായി.
മലേറിയ, ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ രോഗങ്ങളുടെ വാഹകർ ആയതിനാൽ കൊതുകുകൾ സമൂഹത്തിലുണ്ടാക്കുന്ന ആരോഗ്യപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്. ഇത്തരം ആശങ്കൾ വീഡിയോയ്ക്ക് താഴെ കമന്റുകളായി നിറയുകയാണ്.
സാധാരണയായി, മനുഷ്യരെ ലക്ഷ്യമിടുന്ന കൊതുകുകൾ പരമാവധി 25 അടി ഉയരത്തിനപ്പുറത്തേക്ക് പറക്കാറില്ല. എങ്കിലും അനുകൂല സാഹചര്യം ലഭിച്ചാൽ മരങ്ങളിലോ പ്രജനനം നടത്തുന്നതിനോ ഭക്ഷണ സ്രോതസ്സുകൾ തേടുന്നതിന ചില സ്പീഷിസ് കൊതുകുകൾ കൂടുതൽ ഉയരത്തിൽ പറക്കാനുള്ള സാധ്യതകളുണ്ട്.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…