India

ഇത് സവിശേഷമായ യാത്ര! ഈ രാഷ്ട്രം ഒന്നായാഘോഷിച്ചു, ജീവിതയാത്രകൾ ഉയർത്തിക്കാട്ടി; മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിനു മുന്നോടിയായി പ്രധാനമന്ത്രി; മൻ കി ബാത്തിന്റെ സ്ഥാനം ജന ഹൃദയങ്ങളിലെന്ന് ഐ ഐ എം സർവ്വേ !

മൻ കി ബാത്ത് എന്ന പ്രതിമാസ റേഡിയോ പരിപാടി ഒരു സവിശേഷമായ യാത്രയായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറാം എപ്പിസോഡിനു മുന്നോടിയായി ട്വീറ്റിലൂടെയാണ് പ്രധാനമന്ത്രി തന്റെ അനുഭവം വ്യക്തമാക്കിയത്. . “മൻ കി ബാത്തിനായി രാവിലെ 11 മണിക്ക് ട്യൂൺ ചെയ്യുക. ഇത് തികച്ചും സവിശേഷമായ ഒരു യാത്രയാണ്, അതിൽ ഞങ്ങൾ ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ മനോഭാവം ആഘോഷിക്കുകയും പ്രചോദനാത്മകമായ ജീവിത യാത്രകൾ ഉയർത്തിക്കാട്ടുകയും ചെയ്‌തു ”പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. 100-ാം എപ്പിസോഡിന് മുന്നോടിയായി, പ്രധാനമന്ത്രി മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിനെ കുറിച്ച് ജനസംഖ്യയുടെ തൊണ്ണൂറ്റി ആറ് ശതമാനം ആളുകൾക്കും അറിയാമെന്ന് ഐഐഎം സർവേ കണ്ടെത്തി. ഒരു തവണയെങ്കിലും പരിപാടി ശ്രവിക്കുകയും അവബോധമുള്ളവരുമായ 100 കോടി ജനങ്ങളിലേക്ക് പരിപാടി എത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിനെ ഉദ്ധരിച്ച് സർക്കാർ പ്രസ്‌താവനയിൽ പറഞ്ഞു.

ഹിന്ദിയിൽ മനോഹരമായി സംസാരിക്കാനുള്ള പ്രധാമന്ത്രിയുടെ കഴിവാണ് പരിപാടിയെ ഇത്രയധികം ജനകീയമാക്കിയതെന്ന് നിസ്സംശയം പറയാം. മാത്രമല്ല മൻ കി ബാത്തിലെ പ്രതിപാദ്യ വിഷയങ്ങൾ അങ്ങേയറ്റം ജനകീയമാണ്. സാധാരണ ജനങ്ങളുടെ ജീവിതങ്ങളെ സ്പർശിക്കുന്ന വിഷയങ്ങൾ പരിപാടിയെ കൂടുതൽ ജനകീയമാക്കി. പരിപാടിയുടെ സ്ഥിരം ശ്രോതാക്കളായി 23 കോടി പേർ ഉണ്ടെന്നും ശക്തവും നിർണ്ണായകവുമായ നേതൃത്വവും പ്രേക്ഷകരുമായുള്ള വൈകാരിക ബന്ധവുമാണ് അതിന്റെ ജനപ്രീതിക്ക് കാരണമായി സർവ്വേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

2014 ഒക്ടോബർ 3നാണ് മൻ കി ബാത്ത് ആദ്യമായി സംപ്രേക്ഷണം ചെയ്‌തത്‌, എല്ലാ മാസവും അവസാന ഞായറാഴ്‌ച രാവിലെ 11 മണിക്ക് ഓൾ ഇന്ത്യ റേഡിയോയിലും (എഐആർ), ദൂരദർശൻ (ഡിഡി) നെറ്റ്‌വർക്കിലും ഇത് സംപ്രേക്ഷണം ചെയ്യുന്നു. മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് യുഎൻ ആസ്ഥാനത്ത് തത്സമയം സംപ്രേക്ഷണം ചെയ്യും. യുഎന്നിന്റെ ട്രസ്‌റ്റിഷിപ്പ് കൗൺസിൽ ചേംബറിലാണ് ഇത് സംപ്രേക്ഷണം ചെയ്യുക.

Kumar Samyogee

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

4 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

5 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

5 hours ago