Kerala

വഴിയാത്രക്കാരന്‍റെ കൈ ബൈക്കിന്‍റെ ഹാൻഡിലിൽ തട്ടി; നിയന്ത്രണം തെറ്റി വാഹനം മറിഞ്ഞു; തലയ്ക്ക് പരിക്കേറ്റയാൾ മരിച്ചു

തിരുവനന്തപുരം: കാൽനടയാത്രകാരന്റെ കൈ ബൈക്കിന്‍റെ ഹാൻഡിലിൽ തട്ടി നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. റോഡിൽ തെറിച്ച് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ തിരുവനന്തപുരം കാലടി കുളത്തറ വീട്ടിൽ പരേതനായ ഗോവിന്ദൻ നായരുടെയും സരസ്വതിയുടെയും മകന്‍ ജി.എസ്. ബൈജു(56) ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. നഗരസഭ കരമന വാർഡ് കൗൺസിലർ ജി.എസ്. മഞ്ജുവിന്റെ സഹോദരനാണ് ബൈജു.

വെളളിയാഴ്ച രാത്രി ഏഴരയോടെ കോവളം ബീച്ച് റോഡിൽ അപ്‌സരാ തിയേറ്റർ ജംഗ്ഷന് സമീപത്താണ് അപകടം നടന്നത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ബൈജു കമ്പനിയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ഒരാളെ കാണാൻ പോകുന്നതിനിടയിലാണ് അപകടത്തിൽപെട്ടത്. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറിനെ മറികടന്ന് എത്തിയ വഴിയാത്രക്കാരനായ യുവാവിന്റെ കൈ ബൈക്കിന്റെ ഹാൻഡിലിൽ തട്ടിയതോടെ നിയന്ത്രണം വിട്ട് ബൈക്കോട് കൂടി മറിഞ്ഞ് വീഴുകയായിരുന്നു. വീഴ്ചയെ തുടർന്ന് റോഡിൽ തലയിടിച്ചാണ് പരിക്കേറ്റത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് 108 ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ 11.00 ഓടെയാണ് മരണം സംഭവിച്ചത്. അപകടത്തെ തുടർന്ന് കോവളം പൊലീസ് കേസെടുത്തു. അനിതയാണ് ബൈജുവിന്‍റെ ഭാര്യ. മകൻ ഗോവിന്ദ് കൃഷ്ണ. മൃതദേഹം ഇന്ന് രാവിലെ 10 ന് കുളത്തറയിലെ വീട്ടിലെത്തിക്കും. മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം ഭാര്യയുടെ വീടായ ചാത്തന്നൂരിൽ മൃതദേഹം സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

anaswara baburaj

Recent Posts

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

1 hour ago

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

4 hours ago

മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…

4 hours ago

ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍…തീരാനോവായി ഡോ.വന്ദന ദാസ്! കേരളത്തെ ഞെട്ടിച്ച ക്രൂരതയ്ക്ക് ഇന്ന് ഒരാണ്ട്

ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…

4 hours ago

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

5 hours ago

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…

5 hours ago