പ്രചരിക്കുന്ന വീഡിയോ ദൃശ്യത്തിൽ നിന്ന്
പഹൽഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നൽകിക്കൊണ്ട് ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഭാരതം നടത്തിയ സൈനിക നടപടിയിൽ മുൻ നിരയിലുണ്ടായിരുന്ന ബിഎസ്എഫ് ജവാന് ആദരവുമായി വിമാനക്കമ്പനിയായ ഇൻഡിഗോ. അതിർത്തി രക്ഷാ സേനയിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബി ടി രാജപക്ഷിനെയാണ് അദ്ദേഹം വിമാനത്തിൽ യാത്ര ചെയ്യവേ ആദരിച്ചത്. മെയ് 7 നും മെയ് 8 നും അതിർത്തിയിലെ ഇന്ത്യൻ പോസ്റ്റുകൾ ലക്ഷ്യമാക്കി പാകിസ്ഥാൻ നടത്തിയ കനത്ത വെടിവയ്പ്പിൽ നിന്ന് രാജപക്ഷ് നിരവധി സഹ സൈനികരെ രക്ഷപ്പെടുത്തിയിരുന്നു.
ബിഎസ്എഫിന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ പങ്കിട്ട വീഡിയോയിൽ, എയർലൈൻ ക്യാപ്റ്റൻ രാജപക്ഷിനെ മറ്റ് യാത്രക്കാർക്ക് “വിമാനത്തിലെ ഏറെ പ്രത്യേകതകളുള്ള യാത്രക്കാരൻ” എന്ന് പരിചയപ്പെടുത്തുന്നതും മറ്റ് യാത്രക്കാർ കൈയ്യടിക്കുന്നതും കാണാം.
ഏപ്രിൽ 22നാണ് തെക്കൻ കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളായ 26 പേരെ ഇസ്‌ലാമിക ഭീകരർ കൊലപ്പെടുത്തിയത്. ഇതിനുള്ള തിരിച്ചടിയായി പാകിസ്ഥാനിലെയും പാകിസ്ഥാൻ അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കാൻ ഇന്ത്യ മെയ് 7 ന് പുലർച്ചെ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ സൈനിക നടപടി ആരംഭിച്ചു. തുടർന്ന് നടന്ന പാകിസ്ഥാൻ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയും ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി നടന്നു.
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…
യൂറോപ്യൻ രാജ്യമായ ഡെന്മാർക്ക് തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുഖാവരണം നിരോധിക്കാനായി നടത്തുന്ന പുതിയ നിയമനിർമ്മാണം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു.…
പോളണ്ടിലെ രാഷ്ട്രീയ ചരിത്രത്തിൽ നിർണ്ണായകമായ ഒരു മാറ്റം കുറിച്ചുകൊണ്ട്, രാജ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനാ ട്രൈബ്യൂണൽ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.…
വരുന്നത് നല്ല കാലം.. തടസങ്ങൾ മാറും , അർഹിച്ച അംഗീകാരം തേടിയെത്തും ! ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി…