പ്രചരിക്കുന്ന വീഡിയോയിൽ നിന്ന്
കൊല്‍ക്കത്ത : അവിഹിതബന്ധം ആരോപിച്ച് യുവാവിനും യുവതിക്കും ക്രൂരമര്‍ദനം. പശ്ചിമ ബംഗാളിലെ ഉത്തര്‍ ദിനാജ്പുര്‍ ജില്ലയിലെ ചോപ്രയിൽനടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ക്രൂര കൃത്യം പുറം ലോകമറിഞ്ഞത്. യുവതിയെയും യുവാവിനെയും മുളവടി ഉപയോഗിച്ച് ഒരു പുരുഷന്‍ ക്രൂരമായി മര്‍ദിക്കുന്നതാണ് വീഡിയോയിലുള്ളത്. മര്‍ദിച്ചത് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവാണെന്ന് ബിജെപി ആരോപിച്ചു. സംഭവം വിവാദമായതോടെ പശ്ചിമ ബംഗാൾ പോലീസ് കേസെടുത്തു എന്നാണ് ലഭിക്കുന്ന വിവരം. കേസിൽ നിലവിൽ അറസ്റ്റുണ്ടായിട്ടില്ല എന്നാണ് റിപ്പോർട്ട്.
സംഭവത്തിന്റെ വീഡിയോ സാമൂഹ മാദ്ധ്യമത്തിലൂടെയാണ് പോലീസ് കണ്ടതെന്നും പരിശോധിച്ചതിന് ശേഷം കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ഇസ്‌ലാപുര്‍ എസ്.പി. ജോബി തോമസ് കെ. വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. കുറ്റക്കാരനെ അറസ്റ്റ് ചെയ്യാനുള്ള തിരച്ചില്‍ ആരംഭിച്ചതായും സംഭവത്തിന് പിന്നിലെ കാരണമെന്തെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമ ബംഗാളിലെ മമതാ ബാനര്‍ജിയുടെ ഭരണത്തിന്റെ വികൃതമുഖമാണ് ഇതെന്ന് ബിജെപി. വക്താവ് അമിത് മാളവ്യ എക്‌സില്‍ വിമര്‍ശിച്ചു. യുവതിയെയും യുവാവിനെയും മര്‍ദിക്കുന്നയാള്‍ ചോപ്രയിലെ എംഎല്‍എ ഹമിദുര്‍ റഹ്മാന്റെ അടുത്ത അനുയായി ആണെന്നും മാളവ്യ ആരോപിച്ചു.
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…
ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…
നിക്കോള ടെസ്‌ല എന്ന വിഖ്യാത ശാസ്ത്രജ്ഞനും ഭാരതീയ ദർശനങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു അധ്യായമാണ്. ടെസ്‌ലയുടെ…
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…