A young man died after his bike ran out of control and crashed into a wall in Kunnamkulam; The police were shocked to see what they got from the pocket!
തൃശ്ശൂർ: നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് യുവാവ് മരിച്ചു. മരത്തംകോട് എ.കെ.ജി. നഗറില്‍ താമസിക്കുന്ന കല്ലായി വീട്ടില്‍ പരേതനായ ചന്ദ്രന്റെ മകന്‍ വിജീഷാണ് (27) അപകടത്തിൽ മരിച്ചത്. വിജീഷ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിലെ മതിലില്‍ ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച്ച പുലർച്ചെ ചൊവ്വന്നൂരില്‍ കൊടുവായൂര്‍ ക്ഷേത്രം റോഡിൽ അപകടത്തില്‍പ്പെട്ട് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലാണ് വിജീഷിനെ കാണപ്പെട്ടത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
അപകടത്തില്‍ യുവാവിന്റെ തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. മതിലിനുള്ളിലാണ് പരിക്കേറ്റ യുവാവ് വീണു കിടന്നിരുന്നത്. അതുകൊണ്ട് രാത്രി റോഡിലൂടെ പോയിരുന്നവര്‍ പരിക്കേറ്റ് കിടക്കുന്ന യുവാവിനെ കണ്ടിരുന്നില്ല. പിന്നീട് പുലര്‍ച്ച മതില്‍ തകര്‍ന്ന ഭാഗത്തെ പരിശോധനയിലാണ് നാട്ടുകാര്‍ ആദ്യം ബൈക്കും സമീപത്ത് യുവാവിനെ മരിച്ച നിലയിലും കണ്ടെത്തിയത്. മൃതദ്ദേഹം ആംബുലന്‍സില്‍ കുന്നംകുളം താലൂക്കാശുപത്രിയിലേക്ക് മാറ്റി. ആശുപത്രി മോര്‍ച്ചറിയില്‍ യുവാവിന്റെ ദേഹപരിശോധനയില്‍ യുവാവിന്‍റെ പോക്കറ്റില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തി. പോക്കറ്റിലാക്കി സൂക്ഷിച്ചിരുന്ന 0.3 ഗ്രാം നിരോധിത സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയാണ് കണ്ടെത്തിയത്.
യുവാവിന്റെ പോക്കറ്റില്‍ നിന്നും കുന്നംകുളം താലൂക്ക് ആശുപത്രിയിലെ രോഗിയോടപ്പം കൂട്ടിനിരിക്കുന്ന പാസ് ആശുപത്രി അധികൃതര്‍ക്ക് ലഭിച്ചിരുന്നു. ഇതില്‍ നിന്നാണ് അപകടത്തില്‍പ്പെട്ടയാളെ തിരിച്ചറിഞ്ഞത്. യുവാവിന്റെ അമ്മ അബുജം കാലിന്റെ മുറിവുണങ്ങാന്‍ കുന്നംകുളം താലൂക്കാശുപത്രിയില്‍ ചികില്‍സയിലാണുള്ളത്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…