A young man who was on remand in the case of sexually assaulting a minor girl by pretending to be in love has been arrested again for the same crime.
പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിലായിരുന്ന യുവാവ് അതേ കുറ്റത്തിനു വീണ്ടും അറസ്റ്റിൽ. കായംകുളം കാർത്തികപ്പള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂർ പടിഞ്ഞാറ്റേതിൽ ലാലുകൃഷ്ണനെ (കണ്ണൻ–23) ആണു പന്തളം പൊലീസ് പിടികൂടിയത്. കുരമ്പാല സ്വദേശിനിയായ പതിനേഴുകാരിയെയാണ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു വീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
ഈ മാസം 11ന് രാവിലെയാണ് പെൺകുട്ടിയെ വീട്ടിൽനിന്നും കാണാതായത്. 14ന് മകളെ കാണാനില്ലെന്നു മാതാവ് പന്തളം സ്റ്റേഷനിൽ പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങി. ഒരു നമ്പറിൽനിന്നും തുടരെ പെൺകുട്ടിയുടെ ഫോണിലേക്കു വിളിച്ചതു ശ്രദ്ധയിൽപ്പെട്ടു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണു പ്രതി നിരീക്ഷണത്തിലായത്.
പിങ്ക് പൊലീസ് സംഘത്തിലെ അംഗങ്ങൾ കുട്ടിയുടെ അമ്മയുമായി സ്ഥലത്തെത്തി. യുവാവിന്റെ വീട്ടിൽ പെൺകുട്ടിയെ കണ്ടെത്തി. സ്വന്തം വീട്ടിലും കൂട്ടുകാരുടെ വീടുകളിലുംവച്ച് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്നു യുവാവ് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. വൈദ്യപരിശോധനയ്ക്കുശേഷം പെൺകുട്ടിയെ തിരുവല്ല ജെഎഫ്എഫ് കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിന് പാറക്ഷാമം വലിയ വെല്ലുവിളിയാകുന്നു. പദ്ധതിക്ക് ആവശ്യമായ 56 ലക്ഷം ടൺ പാറയിൽ ഇതുവരെ…
ചാലയിലെ രണ്ടുകോടിയുടെ സ്വർണക്കവർച്ചയ്ക്ക് പിന്നിൽ സിനിമാക്കഥയെ വെല്ലുന്ന ആസൂത്രണം. ബിസിനസ് വൈരാഗ്യവും വിശ്വാസവഞ്ചനയും ഒത്തുചേർന്ന കവർച്ചയുടെ ചുരുളഴിച്ചത് പൊലീസിന്റെ അതിവിദഗ്ധമായ…
സഹകരണ മേഖലയ്ക്ക് പുതിയ ഉണർവേകി മഹാരാഷ്ട്രയിലെ പൂനെയിൽ രണ്ട് സുപ്രധാന പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ.…
ഭാരതീയ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരനായ യുവവിപ്ലവകാരികളിലൊരാളായ കർത്താർ സിംഗ് സരാഭയുടെ രക്തസാക്ഷിത്വ ദിനമാണ് നവംബർ 16. വെറും 19 വയസ്സുള്ളപ്പോൾ…
ഹൈദരാബാദിൽ സംഘടിപ്പിച്ച കോൺഗ്രസിന്റെ ഭാരത് സമ്മിറ്റ് 2026-ൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവായ ജിയാക്കോമോ ഫിലിബെക്ക് 'വോട്ട് ചോർ, ഗദ്ദി ഛോഡ്'…
ലോകപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ കാർത്തിക പൊങ്കാല മഹോത്സവത്തിന് മുന്നോടിയായുള്ള പവിത്രമായ കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങ് ഭക്തിനിർഭരമായി പൂർത്തിയായി.…