ആലപ്പുഴ: ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ യുവതിയും യുവാവും ചേർന്ന് മോഷ്ടിച്ചു.തകഴിക്ക് സമീപം കുന്നുമ്മ ആക്കള ക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്.ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവും യുവതിയും ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കുന്നത് ശാന്തിക്കാരൻ കണ്ടിരുന്നു.ശാന്തിക്കാരൻ എത്തി വിളക്ക് കൊളുത്തുമ്പോഴും കാണിക്ക വഞ്ചികൾ അതേസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു.
എന്നാൽ യുവാവും യുവതിയും പ്രാർത്ഥിച്ച് പോയശേഷമാണ് രണ്ട് കാണിക്ക വഞ്ചികളും നഷ്ടമായത് ശാന്തിക്കാരന്റെ കണ്ണിൽ പെടുന്നത്.മോഷണ ദൃശ്യം ക്ഷേത്രവളപ്പിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.യുവാവും യുവതിയും കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ രണ്ട് കാണിക്ക വഞ്ചികളുമായി കടന്ന് കളയുന്നതാണ് ദൃശ്യം.ക്ഷേത്ര ഭാരവാഹികൾ അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പൈലറ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ പാഠ്യവിഷയങ്ങളില്‍ പോലും ഇടം നേടിയ സംഭവം !
ഡെറാഡൂൺ: ചാര്‍ധാം യാത്രയുടെ ഭാഗമായി കേദാര്‍നാഥ് ധാം തുറന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേദാര്‍നാഥ് ധാം ഭക്തര്‍ക്കായി തുറക്കുന്നത്.…
ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…
താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !
കെ എസ് ആര് ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…
മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…