Sunday, April 28, 2024
spot_img

ബൈക്കിൽ വന്ന യുവാവും യുവതിയും ക്ഷേത്ര നടയിലെത്തി പ്രാർത്ഥിച്ചു ; ശാന്തിക്കാരൻ കണ്ണടച്ച് തുറക്കും മുന്നേ കാണിക്കവഞ്ചിയുമായി മുങ്ങി,പോലീസ് തിരച്ചിൽ ആരംഭിച്ചു

ആലപ്പുഴ: ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ യുവതിയും യുവാവും ചേർന്ന് മോഷ്ടിച്ചു.തകഴിക്ക് സമീപം കുന്നുമ്മ ആക്കള ക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്.ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ യുവാവും യുവതിയും ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കുന്നത് ശാന്തിക്കാരൻ കണ്ടിരുന്നു.ശാന്തിക്കാരൻ എത്തി വിളക്ക് കൊളുത്തുമ്പോഴും കാണിക്ക വഞ്ചികൾ അതേസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു.

എന്നാൽ യുവാവും യുവതിയും പ്രാർത്ഥിച്ച് പോയശേഷമാണ് രണ്ട് കാണിക്ക വഞ്ചികളും നഷ്ടമായത് ശാന്തിക്കാരന്റെ കണ്ണിൽ പെടുന്നത്.മോഷണ ദൃശ്യം ക്ഷേത്രവളപ്പിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.യുവാവും യുവതിയും കയ്യിലുണ്ടായിരുന്ന സഞ്ചിയിൽ രണ്ട് കാണിക്ക വഞ്ചികളുമായി കടന്ന് കളയുന്നതാണ് ദൃശ്യം.ക്ഷേത്ര ഭാരവാഹികൾ അമ്പലപ്പുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Articles

Latest Articles