CRIME

റാന്നിയിൽ യുവതിയെ വെട്ടിക്കൊന്ന സംഭവം; കൊലയുടെ കാരണമടക്കമുള്ള വിവരങ്ങൾ പുറത്ത്; ഗൾഫിൽ പോയ ഭർത്താവിനെ ഉപേക്ഷിച്ച് യുവതി പ്രതിക്കൊപ്പം താമസിച്ചത് അഞ്ചു വർഷം

റാന്നി : യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അതുൽ സത്യൻ പിടിയിലായതിന് പിന്നാലെ കൊലയുടെ കാരണമടക്കമുള്ള വിവരങ്ങൾ പുറത്തു വന്നു. റാന്നി പുതുശേരി മനയിലെ ആൾതാമസമില്ലാത്ത വീട്ടിൽനിന്നാണ് അതുലിനെ കസ്റ്റഡിയിലെടുത്തത്. കീക്കൊഴൂർ പുള്ളിക്കാട്ടിൽപടി മലർവാടി ഇരട്ടത്തലപനയ്ക്കൽ രജിതമോൾ (27) ആണ് വെട്ടേറ്റു മരിച്ചത്.

അഞ്ച് വർഷത്തോളം അതുലിനൊപ്പം ഒരുമിച്ചു താമസിച്ചിരുന്ന രജിത ഇയാളുടെ സുഹൃത്തിന്റെ ഭാര്യയായിരുന്നു. രജിതയുടെ ഭർത്താവ് ഗൾഫിലേക്കു പോയ സമയത്താണ് അതുലിനൊപ്പം താമസം തുടങ്ങിയത്. കുറച്ചു മാസങ്ങൾക്കു മുമ്പ് ജോലിക്കായി രജിത വിദേശത്തേക്കു പോയിരുന്നുവെങ്കിലും അതുലിന്റെ നിർബന്ധത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് അതുലുമായി പിണങ്ങി സ്വന്തം വീട്ടിലാണു താമസിച്ചിരുന്നത്. അടുത്തിടെ പത്തനാപുരത്ത് കൊണ്ടുപോയി കഴുത്തിൽ കത്തിവച്ച് രജിതയെ അതുൽ ഭീഷണിപ്പെടുത്തിയിരുന്നു. ഇത് രജിതയുടെ അമ്മയെ വിഡിയോ കോളിൽ വിളിച്ച് കാണിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഇവരുടെ ബന്ധം കൂടുതൽ മോശമായി. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആക്രമണത്തിനു കാരണമെന്നാണു വിവരം.

ആക്രമണം തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും വെട്ടേറ്റു. ഇവർ ഗുരുതര പരിക്കുകളുമായി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രജിതമോളുടെ പിതാവ് വി.എ.രാജു (60), മാതാവ് ഗീത (51), സഹോദരി അപ്പു (18) എന്നിവർക്കാണു വെട്ടേറ്റത്. ഗുരുതരമായി വെട്ടേറ്റ രജിതയെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

അക്രമണത്തിനിടെയുള്ള സംഘർഷത്തിൽ അതുലിനും സാരമായ പരുക്കേറ്റിട്ടുണ്ട്. വൈദ്യ പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് വ്യക്തമായതോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.

Anandhu Ajitha

Recent Posts

സുരേഷ് ഗോപിയും ജോർജ് കുര്യനും ഇനി കേന്ദ്ര സഹമന്ത്രിമാർ! ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി. 51-മതായാണ് അദ്ദേഹം ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.…

8 hours ago

കൃത്യമായി കണക്ക് കൂട്ടിയുള്ള മുന്നേറ്റവുമായി കേരളത്തിൽ കളംനിറയാൻ ബിജെപി |OTTAPRADAKSHINAM

പിണറായിയും കൂട്ടരും ക്രിസ്ത്യാനികളെ പുച്ഛിക്കുമ്പോൾ മന്ത്രിസ്ഥാനം നൽകി ഒപ്പം നിർത്തി ബിജെപി #jeorjekuryan #pinarayivijayan #bjp #kerala

9 hours ago

മഴ ! ട്വന്റി – 20 ലോകകപ്പിലെ ഇന്ത്യ-പാക്ക് പോരാട്ടം നിർത്തി വച്ചു !

ന്യൂയോര്‍ക്ക്: ട്വന്റി - 20 ലോകകപ്പിലെ ഇന്ത്യ-പാക്ക് പോരാട്ടം മഴ മൂലം നിർത്തി വച്ചു. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു.…

9 hours ago

മോദി 3.O !സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് നരേന്ദ്രമോദി ; രാഷ്‌ട്രപതി ഭവനിൽ ചടങ്ങുകൾ പുരോഗമിക്കുന്നു

ദില്ലി: തുടർച്ചയായ മൂന്നാം പ്രാവശ്യവും ഭാരതത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിങും മൂന്നാമനായി…

10 hours ago