Kerala

‘കെ. സുധാകരനെതിരെയുള്ള കേസ് ഇടത് സർക്കാർ ഒതുക്കിത്തീർക്കും, തെളിവുകളുടെ മുകളിൽ പിണറായി സർക്കാർ അടയിരിക്കുകയാണ്’; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കെ. സുധാകരനെതിരെയുള്ള കേസ് ഇടത് സർക്കാർ ഒതുക്കിത്തീർക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കെ.സുധാകരൻ പണം വാങ്ങിയതിന്റെ ഡിജിറ്റൽ തെളിവുകൾ സർക്കാരിന്റെ പക്കലുണ്ട്. പക്ഷേ തെളിവുകളുടെ മുകളിൽ പിണറായി സർക്കാർ അടയിരിക്കുകയാണ്.

യു.ഡി.എഫ് നേതാക്കൾക്കെതിരെയുള്ള ഒരു അഴിമതി കേസും പിണറായി സർക്കാർ അന്വേഷിച്ചിട്ടില്ല. കേസുകൾ ഒതുക്കി തീർക്കാനാണ് സർക്കാരിന് താൽപ്പര്യം. വി.ഡി. സതീശനെതിരെയുള്ള അഴിമതി കേസിൽ എല്ലാ തെളിവുകളുമുണ്ട്. എന്നാൽ ഒരു അന്വേഷണവും കാര്യക്ഷമമായി നടക്കില്ല. കോൺ​ഗ്രസും സിപിഐഎമ്മും തമ്മിൽ നടക്കുന്നത് വ്യാജ ഏറ്റുമുട്ടലാണ്.

ബിജെപി നേതാക്കൾക്കെതിരെയും കേസ് എടുക്കുന്നുണ്ട്. തങ്ങൾ തെറ്റ് ചെയ്യാത്തതിനാലാണ് കേസുകളെടുത്താലും ഭയമില്ലാത്തത്. കെ. സുധാകരന് സ്റ്റേഷൻ ജാമ്യം കൊടുത്തത് തന്നെ വിചിത്രമായ കാര്യമാണ്. സർക്കാർ കെ. സുധാകരനെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയാണ്. സാംസ്‌കാരിക പ്രവർത്തകർ പാർട്ടി വിടുന്നത് ഒരുപാടു പറഞ്ഞു പഴകിയ കാര്യമാണെന്നും എല്ലാവർക്കും വലിയ സ്ഥാനം നൽകാൻ കഴിയില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

anaswara baburaj

Recent Posts

ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനം അടിയന്തിരമായി തിരിച്ചിറക്കിയ സംഭവം ! പകരം വിമാനത്തിൽ എല്ലാ യാത്രക്കാരെയും ഉൾപ്പെടുത്തിയില്ലെന്ന് പരാതി ! ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

എൻജിനിൽ തീ കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തിരമായി തിരിച്ചിറക്കിയ ബെംഗളൂരു-കൊച്ചി എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാർക്ക് കൊച്ചിയിലേക്ക് തിരിക്കാന്‍ ഒരുക്കിയ…

7 mins ago

ഗുണ്ടകൾക്കെതിരായ പരിശോധന !മൂന്ന് ദിവസത്തിനിടെ അറസ്റ്റിലായത് 5,000 പേർ ! പരിശോധന ഈ മാസം 25 വരെ തുടരും

ഗുണ്ടകൾക്കെതിരേ മൂന്നുദിവസമായി സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധനയിൽ അറസ്റ്റിലായത് 5,000 പേർ. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗ്, ലഹരിമാഫിയകൾക്കെതിരേയുള്ള പരിശോധനയായ ഡി-ഹണ്ട്…

1 hour ago

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

2 hours ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

3 hours ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

3 hours ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

3 hours ago