India

പ്രതിഷേധം നടത്താൻ ആംആദ്മി പാർട്ടിയുടെ ആഹ്വാനം !ദില്ലിയിൽ നിരോധനാജ്ഞ !

മദ്യനയ അഴിമതിക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അറസ്റ്റിലായതിന് പിന്നാലെ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി പ്രവർത്തകർ. റോഡ്‌ ഉപരോധിച്ച നിരവധി പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രതിഷേധത്തിന് ആം ആദ്മി പാർട്ടി ആഹ്വാനം ചെയ്തു. ദില്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

അറസ്റ്റില്‍നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ദില്ലി ഹൈക്കോടതി നിരാകരിച്ചതിന് പിന്നാലെ അറസ്റ്റ് വാറന്റുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടില്‍ പന്ത്രണ്ട് ഉദ്യോഗസ്ഥരുടെ ഇഡി സംഘമെത്തിയത്. മറ്റുള്ളവരെ പുറത്താക്കി കെജ്‌രിവാളിനെ മാത്രം ഒറ്റയ്ക്കിരുത്തിയാണ് ഇഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് കെജ്‌രിവാൾ സഹകരിച്ചില്ലെന്നും റിപ്പോർട്ടുണ്ട്.

ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒമ്പത് സമന്‍സുകളാണ് ഇഡി. ഇതുവരെ അരവിന്ദ് കെജ്‌രിവാളിന് അയച്ചത്. എന്നാല്‍ ഹാജരാകാന്‍ ദില്ലി മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. ഞായറാഴ്ചയാണ് ഒമ്പതാമത്തെ സമന്‍സ് ഇഡി അയച്ചത്. ഇതിന് പിന്നാലെയാണ് ഇഡിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സുരേഷ് കുമാര്‍ കൈറ്റും മനോജ് ജെയിനും അടങ്ങുന്ന ബെഞ്ച് അദ്ദേഹത്തിന്റെ ഹര്‍ജി അടുത്തമാസം 22 ന് വാദം കേള്‍ക്കും.

ദില്ലി സർക്കാരിന്റെ വിവിധ ഏജൻസികളുടെ കീഴിലായിരുന്ന മദ്യവിൽപനയും ഇടപാടുകളും സ്വകാര്യമേഖലയ്ക്കു കൈമാറാനുള്ള നയം 2021 നവംബർ 17നാണു പ്രാബല്യത്തിൽ വന്നത്. ലഫ്. ഗവർണറായി വി.കെ.സക്സേന ചുമതലയേറ്റതിനു പിന്നാലെ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്ന ആരോപണം അന്വേഷിക്കാൻ നിർദേശിക്കുകയായിരുന്നു. ക്രമക്കേടുണ്ടെന്നു കാട്ടി സിബിഐ പ്രാഥമിക റിപ്പോർട്ട് നൽകിയതോടെ കേസ് രജിസ്റ്റർ ചെയ്തു അരവിന്ദ് കേജ്‌രിവാള്‍ ജയിലിലിരുന്ന് ഭരിക്കുമെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി പറഞ്ഞു. ക്രമക്കേടുകളിലൂടെ ലഭിച്ച 100 കോടിയിലേറെ രൂപ ഗോവ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി ഉപയോഗിച്ചുവെന്നാണ് ഇ.ഡിയുടെ ആരോപണം.

Anandhu Ajitha

Recent Posts

മുതലപ്പൊഴിയിലെ അപകടങ്ങൾ !ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു

മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന…

2 hours ago

പ്രവാസികളെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ! ഒമാനില്‍ നിന്നുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി

ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള…

3 hours ago

മോദിയുടെ വിജയം ഉറപ്പിച്ചു ! ചിലരൊക്കെ വോട്ടിങ് യന്ത്രത്തെ പഴി പറഞ്ഞു തുടങ്ങി |OTTAPRADHAKSHINAM|

ഇന്ത്യ ഓടിച്ചു വിട്ട ബുദ്ധിജീവിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നില്ല ! മോദിയുടെ വിജയം പ്രവചിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും |MODI| #modi…

3 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്ലാ-ക്ക്-മെ-യി-ലിം-ഗ് പദ്ധതി |

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

3 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്്ളാക്ക് മെയിലിംഗ് പദ്ധതി

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

3 hours ago

വേനൽമഴയിൽ കഷ്ടത്തിലായി കെഎസ്ഇബി !സംസ്ഥാനത്തുടനീളം പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും തകർന്നു; നഷ്ടം 48 കോടിയിലേറെയെന്ന് പ്രാഥമിക കണക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ വേനൽമഴ കെഎസ്ഇബിക്ക് നൽകിയത് കനത്ത നഷ്ടത്തിന്റെ കണക്കുകൾ. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം നിരവധി പോസ്റ്റുകളും…

4 hours ago