കെ ചന്ദ്രശേഖര്‍ റാവുവും മകൾ കെ കവിതയും
മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ ജയിലിലാണ്. അതിനിടെയിലാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലുകള്‍ തെലങ്കാനയില്‍ നിന്നു വരുന്നത്. മുന്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രാധാ കിഷന് റാവു ഹൈദരാബാദ് പോലീസിനോട് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം വലിയ ഫോണ്‍ ചോര്‍ത്തല്‍ അഴിമതിയില്‍ തനിക്ക് പങ്കുണ്ടെന്ന് സമ്മതിച്ചു. ബിജെപിയുടെ മുതിര്‍ന്ന നേതാവിനെ അറസ്റ്റ് ചെയ്യാന്‍ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) തലവനും മുന്‍ മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിച്ചു, അഴിമതി കേസില്‍ അറസ്്റ്റിലായ മകള്‍ കവിതയെ വിട്ടു കിട്ടാന്‍ ബിജെപിയെ വിട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധിതരാക്കുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ചില്‍ അറസ്റ്റിലായ രാധാ കിഷന് റാവു തന്റെ മൊഴിയില്‍ നിരവധി ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകള്‍ പറഞ്ഞിരിക്കുന്നതായും സൂചനയുണ്ട്.
തന്റെ മകളേയും പാര്‍ട്ടി എംഎല്‍എമാരെയും വേട്ടയാടാന്‍ ശ്രമിച്ചെന്ന കേസില്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷിനെ അറസ്റ്റ് ചെയ്യണമെന്ന ‘പെഡ്ഡയാന’ ആവശ്യപ്പെട്ടതായി റാവു മൊഴി നല്കി. ് കെസിആറിനെ സൂചിപ്പിക്കുന്ന വാക്കാണ് പെഡ്ഡയാന.
മകളും എം.എല്‍.സിയുമായ കെ.കവിതയ്ക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ നിന്ന് രക്ഷപ്പെടാന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തുകയാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും റാവു സൂചന നല്കി. റദ്ദാക്കപ്പെട്ട ഡല്‍ഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിആര്‍എസ് നേതാവ് കവിതയെ മാര്‍ച്ചിലാണ് ഇഡി അറസ്റ്റ് ചെയ്തത്. പിന്നീടത് പ്രത്യേക അന്വേഷണ സംഘത്തിന് വിട്ടു. ബിജെപി നേതാക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും അതുവഴി ബിജെപി നേതാവായ ബി എല്‍ സന്തോഷിനെ അറസ്റ്റ് ചെയ്യാന്‍ കെസിആര്‍ പദ്ധതിയിട്ടു. ആ സാഹചര്യത്തില്‍ ബിജെപി ഒത്തുതീര്‍പ്പിന് വരുമെന്നും ആ സാഹചര്യത്തില്‍ വിലപേശലിലൂടെ മകളെ ഇഡി കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്നായുരന്നു പദ്ധതി. റാവുവിന്റെ കുറ്റസമ്മത റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ചില പോലീസ് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മ കാരണം, ഒരു പ്രധാന വ്യക്തി പോലീസ് പിടിയില്‍ നിന്ന് രക്ഷപ്പെട്ടു. കേസ് ഹൈക്കോടതിയിലും എത്തുകയായിരുന്നു. തന്റെ പ്രതീക്ഷയ്ക്കനുസൃതമായി ജോലി പൂര്‍ത്തിയാക്കാത്തതില്‍ ‘പെഡ്ഡയാന’ വളരെ രോഷാകുലനാണെന്നും റാവു മൊഴി നല്കി . 2020-ല്‍ വിരമിച്ചതിന് ശേഷം റാവുവിന് രണ്ട് തവണ പുനര്‍ നിയമനം നല്‍കിയിരുന്നു.’പെഡ്ഡയാന’യോട് ‘ഒരുപാട് കടപ്പെട്ടിരിക്കുന്നതായും മുന്‍ ഡിസിപിയായ റാവു പറഞ്ഞു.
സ്പെഷ്യല്‍ ഇന്റലിജന്‍സ് ബ്രാഞ്ച് മേധാവി പ്രഭാകര്‍ റാവുവാണ് വ്യാപകമായ ഫോണ്‍ ചോര്‍ത്തല്‍ ഓപ്പറേഷന് നേതൃത്വം നല്‍കിയതെന്നും റാവുവിന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നു. പ്രഭാകര്‍ റാവുവിന്റെ നേതൃത്വത്തില്‍ ബിആര്‍എസിന് ഭീഷണിയായി കണക്കാക്കുന്ന വ്യക്തികളെ ആസൂത്രിതമായി ടാര്‍ഗെറ്റുചെയ്യുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഈ രഹസ്യവിവരം ഡിഎസ്പി പ്രണീത് കുമാറിന് കൈമാറി സംസ്ഥാ പോലീസിനെ ഉപയോഗിച്ച് ഇവരെ നിശ്ശബ്ദരാക്കുകയോ അല്ലെങ്കില്‍ ഭീഷണിയിലൂടെ പിന്തിരിപ്പിക്കുകയോ ചെയ്തുപോന്നു. എം.എല്‍.സി ശംബിപൂര് രാജു , ബിആര്‍എസ് നേതാവ് കടിയം ശ്രീഹരി; പട്നം മഹേന്ദര്‍ റെഡ്ഡിയും ഭാര്യയും; വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന് ആര് എസ് പ്രവീണ്‍ കുമാര്‍; കൂടാതെ ചില മ്രാധ്യമ പ്രവര്‍ത്തകര്‍ ഇവരെല്ലാം നിരീക്ഷിക്കപ്പെട്ടു. ഇന്റര്‍നെറ്റ് കോളുകള്‍ വഴിയുള്ള ആശയവിനിമയങ്ങള്‍ പോലും ട്രാക്ക് ചെയ്യുന്നതിനായി ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ ഡാറ്റ റെക്കോര്‍ഡുകള്‍ നേടുകയും വിശകലനം ചെയ്യുകയും ചെയ്തു,’ റാവു പറഞ്ഞു.
തെലങ്കാനയില്‍ ചന്ദ്രശേഖര്‍ റാവു ഏതു തരത്തിലുള്ള ഭരണമാണ് നടത്തിക്കൊണ്ടിരുന്നത് എന്നതിന്റെ തെളിവുകളാണിത്. കേസിലെ അന്വേഷണം ഇതിനകം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പ്രണീത് റാവു, അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഭുജംഗ റാവു, സീനിയര്‍ പോലീസ് ഓഫീസര്‍ തിരുപ്പത്തണ്ണ എന്നിവരുള്‍പ്പെടെ നിരവധി പ്രധാന വ്യക്തികളെ അറസ്റ്റിലേക്ക് നയിച്ചു. തുടര്‍ന്നും ഇതിലേറെ ഗൗരവമുള്ള വെളിപ്പെടുത്തലുകള്‍ പ്രതീക്ഷിക്കാം
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്റാന് : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന് വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന് രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…