Aamir Khan
ദില്ലി: ദി കശ്മീർ ഫയൽസ് ചരിത്രത്തിന്‍റെ ഭാഗമായ സിനിമയെന്ന് ബോളിവുഡ് താരം ആമിർ ഖാൻ(Aamir Khan says every Indian should watch The Kashmir Files). ഈ ചിത്രം എല്ലാവരുടെയും ഹൃദയത്തെ സ്‌പര്‍ശിക്കുമെന്നും, കാശ്മീരി ഹിന്ദുക്കളുടെ വംശഹത്യയുടെ കഥപറയുന്ന ‘ദി കശ്മീർ ഫയൽസ്’ താൻ കാണുമെന്നും താരം പറഞ്ഞു.
തെലുങ്ക് ചിത്രം RRR ന്റെ റിലീസിങ്ങുമായി ബന്ധപ്പെട്ട് ദില്ലിയിൽ നടന്ന വാർത്താസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയെക്കുറിച്ചുള്ള ഖാന്റെ കാഴ്ചപ്പാട് എന്താണെന്ന ചോദ്യത്തിന് അത് നമ്മുടെ ഹൃദയങ്ങളെ തകർക്കുന്ന ചരിത്രത്തിന്റെ ഭാഗമാണെന്നും കശ്മീരി പണ്ഡിറ്റുകൾക്ക് എന്ത് സംഭവിച്ചാലും അത് അപലപനീയമാണെന്നുമായിരുന്നു ഖാന്റെ മറുപടി. അതേസമയം എല്ലാവരും സിനിമ കാണണമെന്നും കശ്മീരി ഹിന്ദുക്കൾക്ക് സംഭവിച്ചത് അപലപനീയമാണെന്നും അദ്ദേഹം പ്രതികരിച്ചു.
ആമിർ ഖാന്റെ വാക്കുകൾ ഇങ്ങനെ:
”ഇത്തരമൊരു വിഷയത്തെ ആസ്പദമാക്കിയുള്ള ഏത് സിനിമയും എല്ലാ ഇന്ത്യക്കാരും കണ്ടിരിക്കണം. ഞാൻ തീർച്ചയായും ഇത് കാണും. കശ്‌മീരി പണ്‌ഡിറ്റുകള്‍ക്ക് എന്ത് സംഭവിച്ചു എന്നത് വളരെ ഖേദകരമാണ്. ഇതുപോലൊരു സിനിമ എല്ലാ ഇന്ത്യക്കാരും കാണണം. അതിലൂടെ അവര്‍ക്ക് സംഭവിച്ചത് ഓര്‍ക്കാന്‍ കഴിയും. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന എല്ലാവരുടെയും വികാരങ്ങളെ സ്‌പര്‍ശിച്ച ചിത്രമാണിത്. അത് തന്നെയാണ് ഈ ചിത്രത്തെ മനോഹരമാക്കുന്നത്” എന്നും ആമിർ ഖാൻ പറഞ്ഞു.
അതേസമയം വിമർശനങ്ങളെ അതിജീവിച്ച് വിജയകരമായി പ്രദർശനം തുടരുകയാണ് വിവേക് രഞ്ജൻ അഗ്നിഹോത്രിയുടെ ‘ദി കശ്മീർ ഫയൽസ്’ എന്ന ചിത്രം. രാജ്യമൊട്ടാകെ 630 തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. സിനിമയുടെ ഗംഭീര പ്രതികരണത്തിന് ശേഷം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നി ഭാഷകളിലും ‘കശ്‌മീര്‍ ഫയല്‍സ്’ ഡബ്ബ് ചെയ്‌തു. റിലീസ് ചെയ്‌ത ആദ്യ ആഴ്‌ചയില്‍ തന്നെ ‘കശ്‌മീര്‍ ഫയല്‍സ്’ 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…