Sunday, May 19, 2024
spot_img

ഹിന്ദുവാണെന്ന ഒറ്റക്കാരണത്താൽ അയൽക്കാർ തന്നെ തീവ്രവാദികൾക്ക് ഒറ്റിക്കൊടുത്ത ബാൽ ക്രിഷൻ ഗഞ്ചു; മനസ്സു മരവിക്കുന്ന കൊലപാതക രംഗം പുനരാവിഷ്കരിച്ച് ”ദി കശ്മീർ ഫയൽസ്”

വിമർശനങ്ങളെ അതിജീവിച്ച് വിജയകരമായി പ്രദർശനം തുടരുന്ന വിവേക് ​​രഞ്ജൻ അഗ്നിഹോത്രിയുടെ ‘ദി കശ്മീർ ഫയൽസ്’ (The Kashmir Files) എന്ന ചിത്രത്തെക്കുറിച്ച് കൂടുതൽ ചർച്ചകൾ സജീവമാകുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിൽ ഹിന്ദുവായത് കൊണ്ട് മാത്രം ഒരു മനുഷ്യന്റെ ശരീരം അരിപ്പയാക്കി മാറ്റുന്ന കൊലപാതക രംഗം ഉണ്ട്. ഈ രംഗത്തിൽ കാണിക്കുന്ന കൊല്ലപ്പെട്ട ബാൽ ക്രിഷൻ ഗഞ്ചു (BK Ganjoo Murder story)എന്ന വ്യക്തിയെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നത്.

മുപ്പത്തി രണ്ട് വർഷങ്ങൾക്ക് മുമ്പ് 1990 മാർച്ച് 19 നാണ് ഈ ദാരുണ സംഭവം നടന്നത്. ഹിന്ദുവായി എന്ന ഒറ്റക്കാരണത്താലാണ് ബാൽ ക്രിഷൻ ഗഞ്ചു എന്ന വ്യക്തിയെ ഇസ്ലാമിക തീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയത്. കർഫ്യു അയവ് വന്ന സമയത്ത് വീട്ടിലോട്ട് വന്ന അദ്ദേഹത്തിനെ പിന്തുടർന്ന തീവ്രവാദികളിൽ നിന്ന് ജീവൻ രക്ഷിക്കാനായി അരിപ്പാത്രത്തിൽ ഒളിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഇത് മനസ്സിലാക്കിയ സ്വന്തം അയൽക്കാർ തന്നെ, തിരികെ പോയ തീവ്രവാദികളെ തിരിച്ചു വിളിച്ച് കാണിച്ചു കൊടുത്ത് വംശഹത്യ നടത്തുകയായിരുന്നു. അയൽ ബന്ധത്തിനെക്കാൾ മതം ആയിരുന്നു അന്ന് അവിടെ അവർക്കും പ്രാധാന്യം.

ഈ സംഭവം അതേരീതിയിൽ തന്നെ വിവേക് അഗ്നിഹോത്രി തന്റെ ചിത്രത്തിൽ ആവിഷ്കരിച്ചിട്ടുണ്ട്. അരിപ്പാത്രത്തിനകത്ത് വച്ച് തീവ്രവാദികൾ, ആ മനുഷ്യന്റെ ശരീരം അരിപ്പയാക്കി മാറ്റി. തുടർന്ന് രക്തം കലർന്ന അരി കഞ്ചുവിന്റെ ഭാര്യയെയും കുഞ്ഞിനെയും കൊണ്ട് കഴിപ്പിക്കുന്നതും സിനിമയിൽ കാണാം. അന്ന് 41 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ബാൽ ക്രിഷൻ ഗഞ്ചു, ഒരു എഞ്ചിനീയർ കൂടിയായിരുന്നു.

ഇന്ന് അദ്ദേഹം ജീവിച്ചിരുന്നങ്കിൽ 73 വയസ്സ് പ്രായം ഉണ്ടായിരിക്കുമായിരുന്നു. ഇതു പോലെ കശ്മീരിൽ നമ്മളറിയാത്ത എത്രയോ സംഭവങ്ങൾ ഉണ്ടായിരുന്നിരിക്കാം. എന്നാൽ ഇന്ന് കശ്മീർ ശരിക്കും ശാന്തമാണ്. ആർട്ടിക്കിൾ 370 ഇന്നില്ല. പേടിച്ച് ഓടി പോയ കശ്മീരി ഹിന്ദുക്കളും, അവരുടെ പിൻ തലമുറക്കാരും ഒക്കെ തിരികെ എത്തിക്കൊണ്ടിരിക്കുകയാണ്. തീവ്രവാദികൾ തകർത്ത ക്ഷേത്രങ്ങൾ മിക്കതും ഇതിനകം തന്നെ പുനർ നിർമ്മിക്കപ്പെട്ടു കഴിഞ്ഞു. വലിയ രീതിയിലുള്ള വികസനങ്ങളാണ് കശ്മീരിലുൾപ്പെടെ കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.

Related Articles

Latest Articles