ദില്ലി: കലാപകാരികള്‍ക്കും ക്രിമിനലുകള്‍ക്കും മറുമരുന്നുള്ളത് ബിജെപി സര്‍ക്കാരുകളുടെ കയ്യില്‍ മാത്രമാണെന്ന് ശക്തമായ വാദമുയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗുജറാത്തില്‍ കലാപങ്ങളൊന്നും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.
‘കോണ്‍ഗ്രസ് ഭരണകാലത്ത് ഗുജറാത്തില്‍ വ്യവസായങ്ങള്‍ മെച്ചപ്പെടുകയോ ആളുകള്‍ക്ക് സുരക്ഷയുണ്ടെന്ന് തോന്നുകയോ ചെയ്തിരുന്നില്ല. ചെറിയ കാര്യത്തിന്റെ പേരില്‍ പ്പോലും എല്ലാ വര്‍ഷവും കലാപങ്ങളും നിരോധനാജ്ഞകളുമായിരുന്നു. ഗുജറാത്തിലെ ജനങ്ങള്‍ ബിജെപി സര്‍ക്കാരിന് ജനങ്ങള്‍ ഒരു അവസരം നല്‍കിയപ്പോള്‍ സാഹചര്യം മാറാന്‍ തുടങ്ങി’- അദ്ദേഹം പറഞ്ഞു
‘ഗുജറാത്തിലെ ബിജെപി സര്‍ക്കാര്‍ ക്രമസമാധാനപാലനത്തിന് മുഖ്യ പരിഗണന നല്‍കി. സമാനമായി ഉത്തര്‍പ്രദേശില്‍ യോഗിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറും മാഫിയകള്‍ക്കെതിരേയും ഗുണ്ടകള്‍ക്കെതിരേയും നടപടികള്‍ സ്വീകരിച്ചു. ഇതിനൊരു സ്ഥിരം പരിഹാരം ഉണ്ടാവണം. സമാധാനമാണ് വികസനത്തിന്റെ മുന്നോടി. അതിനാല്‍ ഉത്തര്‍പ്രദേശ് ക്രമസമാധാനത്തിന് പ്രധാനപരിഗണന നല്‍കുന്നുവെന്നും ക്രിമിനലുകള്‍ക്കും കലാപകാരികള്‍ക്കും മറുമരുന്നുള്ളത് ബിജെപി സര്‍ക്കാരുകളുടെ കയ്യിലാണ്’- നരേന്ദ്രമോദി കൂട്ടിച്ചേർത്തു
മാത്രമല്ല വിവിധ പാര്‍ട്ടികളിലെ കുടുംബാധിപത്യത്തിനെതിരെയും അദ്ദേഹം രംഗത്തെത്തി. ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍, ജനങ്ങളുടെ സര്‍ക്കാരുകള്‍ എന്നായിരുന്നു ജനാധിപത്യത്തില്‍ സര്‍ക്കാരുകളെ വിളിച്ചിരുന്നത്. എന്നാല്‍, കുടുംബാധിപത്യമുള്ള പാര്‍ട്ടികള്‍ കുടുംബത്തിന് വേണ്ടി, കുടുംബങ്ങളാല്‍, കുടംബങ്ങളുടെ സര്‍ക്കാരുകള്‍ എന്ന് ഇത് തിരുത്തിയെന്നും മോദി ആരോപിച്ചു.
തിരുവനന്തപുരം : വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതനെതിരെ പോലീസിനെ ദുരുപയോഗം ചെയ്ത് കള്ളക്കേസെടുക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ്…
ഫ്‌ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റില്‍ വച്ച് ക്രൂരമായ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിര്‍ണായക…
അമൃത്സര്‍ : പഞ്ചാബ് സിവില്‍ സര്‍വീസ് (പി.സി.എസ്) ഉദ്യോഗസ്ഥയാണെന്ന് തെറ്റിധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാവിനെ വിവാഹം കഴിക്കുകയും, മാസങ്ങള്‍ക്കുള്ളില്‍…
എയര്‍ മാര്‍ഷല്‍ അശുതോഷ് ദീക്ഷിത് ഇന്ത്യന്‍ വ്യോമസേന മേധാവിയായി നിയമിക്കപ്പെട്ടു. പി.വി.എസ്.എം., എ.വി.എസ്.എം., വി.എം., വി.എസ്.എം. എന്നീ ബഹുമതികള്‍ നേടിയിട്ടുള്ള…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്ക് ആശ്വാസമേകുന്ന തീരുമാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന ഭക്തർക്ക് കൂടുതൽ സുതാര്യവും സൗകര്യപ്രദവുമായി താമസസൗകര്യം…
തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പറേഷന്‍ ബി.ജെ.പി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ രാജിവെക്കാന്‍ തീരുമാനിച്ചത് ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍…