പെർത്ത്: ഓസീസ് നായകൻ ആരൺ ഫിഞ്ച് അന്താരാഷ്‌ട്ര ഏകദിന ക്രിക്കറ്റിൽ നിന്നുളള വിരമിക്കൽ പ്രഖ്യാപിച്ചു. ഞായറാഴ്ച ന്യൂസിലൻഡിനെതിരായ മൂന്നാം ഏകദിനത്തിന് ശേഷം വിരമിക്കുമെന്ന് ആദ്ദേഹം അറിയിച്ചു. ഓസ്ട്രേലിയയുടെ 24ാമത് പുരുഷ ഏകദിന ക്യാപ്റ്റനാണ് ആരോൺ ഫിഞ്ച്.
അടുത്ത മാസം ഓസ്‌ട്രേല്യയിൽ നടക്കുന്ന ടി20 ലോകകപ്പ് ചാമ്പ്യൻഷിപ്പിൽ ഫിഞ്ച് ടീമിനെ നയിക്കും. ഞായറാഴ്ച കാസാലിസ് സ്റ്റേഡിയത്തിൽ ഫിഞ്ച് തന്റെ 146ാമത്തെയും അവസാനത്തെയും ഏകദിനം കളിക്കും. നവംബറിൽ 36 വയസ്സ് തികയുന്ന ഫിഞ്ച് ഏകദിനത്തിൽ 54 തവണ ഓസീസിനെ നയിച്ചിട്ടുണ്ട്.
ഇതുവരെ 17 സെഞ്ച്വറികൾ ദേശീയ ടീമിനായി നേടിയിട്ടുണ്ട്. ഓസ്ട്രേലിയയ്‌ക്ക് വേണ്ടി റിക്കി പോണ്ടിംഗ് (29), ഡേവിഡ് വാർണർ, മാർക്ക് വോ (ഇരുവരും 18) എന്നിവരാണ് ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയിട്ടുളളത്. ഈ സീസണിലെ 50 ഓവർ ഫോർമാറ്റിൽ തന്റെ അവസാന ഏഴ് ഇന്നിംഗ്സുകളിൽ കുറഞ്ഞ സ്‌കാർ ആണ് ഫിഞ്ച് നേടിയത്. അതിനിടെയാണ് അപ്രതീക്ഷിതമായ വിരമിക്കൽ പ്രഖ്യാപനമുണ്ടായത്.
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…