കൊച്ചി: ലഷ്‌കര്‍ ഇ തൊയിബ ഭീകരരെ സഹായിച്ചു എന്ന സംശയത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയേയും ഒപ്പമുണ്ടായിരുന്ന യുവതിയേയും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നു.കേന്ദ്ര ഐ.ബി ഉദ്യോഗസ്ഥരടക്കം ഇരുവരേയും ഇന്ന് വിശദമായി ചോദ്യം ചെയ്യും.അതേസമയം തനിക്ക് തീവ്രവാദബന്ധമില്ല എന്ന വാദത്തില്‍ ഇരുവരും ഉറച്ച് നില്‍ക്കുകയാണെന്നാണ് വിവരം. എന്നാല്‍ മൊഴി അന്വേഷണ ഏജന്‍സികള്‍ വിശ്വാസത്തിലെടുത്തിട്ടില്ല.
എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാകാനെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ റഹീമിനെ പൊലീസ് ഇന്നലെ വലയിലാക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന യുവതി പോലിസ് കസ്റ്റഡിയിലായതോടെയാണ് അബ്ദുള്‍ ഖാദര്‍ റഹിം കീഴടങ്ങാനെത്തിയത് എന്നാണ് നിഗമനം.
ഇന്ന് പുലര്‍ച്ചെ വരെ സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥരും ദേശീയ അന്വേഷണ ഏജന്‍സിയും കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ഇയാളെ ചോദ്യം ചെയ്തു. ഇയാള്‍ക്കൊപ്പം ബഹ്‌റൈനില്‍ നിന്നെത്തിയ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിനിയായ യുവതിയില്‍ നിന്നും വിവരങ്ങള്‍ തേടുന്നുണ്ട്.
ശ്രീലങ്കയിലോ പാകിസ്ഥാനിലോ പോയിട്ടില്ലെന്നും ലഷ്‌കര്‍ കമാന്‍ഡര്‍ എന്ന് കേന്ദ്ര ഏജന്‍സികള്‍ പറയുന്ന അബു ഇല്യാസിനെ പരിചയമില്ലെന്നും റഹീം ആവര്‍ത്തിക്കുന്നു. എന്നാല്‍, ഇന്ത്യയിലേക്ക് പോരും മുമ്പ് ബഹ്‌റൈന്‍ പൊലീസ് ചോദ്യം ചെയ്തിരുന്നതായി ഇയാള്‍ അറിയിച്ചു. കേന്ദ്ര ഐ.ബിയുടെയും തമിഴ്‌നാട് ക്യൂ ബ്രാഞ്ചിന്റെയും എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെയും ഉദ്യോഗസ്ഥര്‍ ഇന്ന് ഇരുവരേയും വീണ്ടും വിശദമായി ചോദ്യം ചെയ്യും.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…