ദില്ലി: അഭയ കൊലക്കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്നവർ നൽകിയ ഹർജി സുപ്രീംകോടതിയും തള്ളി. പ്രതിപട്ടികയിലുള്ള സിസ്റ്റര്‍ സ്റ്റെഫി , ഫാദര്‍ തോമസ് കോട്ടൂര്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത് . തങ്ങളെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെനന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം..
ഇതേ ആവശ്യവുമായി ഇരുവരും നേരത്തെ കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹൈക്കോടതി ഇത് അംഗീകരിച്ചില്ല. പ്രതികൾക്കെതിരെയുള്ള ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ശക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് ഹൈക്കോടതി ഇവരുടെ ആവശ്യം നിരാകരിച്ചത്. വിചാരണ നേരിടണമെന്ന തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിനെതിരെ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി.
ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടിയതിനുപിന്നാലെ ഫാദറും സിസ്റ്ററും സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ തങ്ങൾക്കെതിരെ തെളിവില്ലെന്നാണ് ഇരുവരും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആവർത്തിച്ചത്. എന്നാൽ സുപ്രീംകോടതി ഈ വാദങ്ങൾ തള്ളിക്കളഞ്ഞു . ഇരുവരും വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. തെളിവുകളുടെ അഭാവം ഇവർക്കെതിരെ ഇല്ല എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ കണ്ടെത്തലുകൾ സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.
അഭയ കേസിൽ ഒന്നാം പ്രതിയാണ് തോമസ് കോട്ടൂർ. മൂന്നാം പ്രതിയാണ് സിസ്റ്റർ സ്റ്റെഫി.നാല് പ്രതികളാണ് അഭയ കേസിൽ പ്രധാനമായും ഉണ്ടായിരുന്നത്. ഇതിൽ രണ്ടാം പ്രതിയായ ഫാദർ ജോസഫ് പിതൃക്കായിലിനെ നേരത്തെ കേരള ഹൈക്കോടതി വെറുതെ വിട്ടിരുന്നു. നാലാം പ്രതിയായ കെ സി മൈക്കിളിനെയും ഈ കേസിൽ നിന്ന് കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. അഭയ കേസില്‍ തെളിവു നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ക്രൈംബ്രാഞ്ച് എസ്‌പി കെ ടി. മൈക്കിളിനെ നാലാം പ്രതി ആക്കിയത്.
1992 മാര്‍ച്ച് 27നാണ് കോണ്‍വെന്‍റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോട്ടയം വെസ്റ്റ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. മരണം ആത്മഹത്യയാണെന്നാണ് ആദ്യം റിപ്പോര്‍ട്ട് നല്‍കിയത്. പിന്നീട് കേസ് അന്വേഷണം ഏറ്റെടുത്ത സി ബി ഐ 1996 ഡിസംബര്‍ അഞ്ചിന് അന്തിമറിപ്പോര്‍ട്ട് നല്‍കി.
എന്നാൽ ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് വ്യക്തതയില്ലെന്ന കാരണത്താൽ റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് അംഗീകരിച്ചില്ല. തുടർന്ന് രണ്ടുതവണ തുടരന്വേഷണം നടത്തി നൽകിയ റിപ്പോർട്ടും തള്ളി. പിന്നീട് സി ബി ഐ, ഡി വൈ എസ് പി നന്ദകുമാരന്‍ നായർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വൈദീകരെയും കന്യാസ്ത്രീകളെയും പ്രതി ചേർക്കാനായത്.
ഫാദർ ജോസഫ് പിതൃക്കയിലിനും തോമസ് കോട്ടൂരിനും സിസ്റ്റർ സ്റ്റെഫിയുമായുള്ള അവിശുദ്ധബന്ധം ശ്രദ്ധയില്‍പെട്ട സിസ്റ്റര്‍ അഭയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയശേഷം കിണറ്റിലിട്ടെന്നായിരുന്നു സി ബി ഐയുടെ കണ്ടെത്തല്‍.
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…
ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…
ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…
നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…