Kerala

തേൻകിട്ടുമെന്ന് കരുതി കല്ലെറിഞ്ഞത് കടന്നൽക്കൂട്ടിൽ; മുപ്പതോളം വിദ്യാർഥിനികൾക്ക് കടന്നൽ കുത്തേറ്റു

തൃശ്ശൂർ: പാവറട്ടിയിൽ തേനീച്ചക്കൂട്ടിൽനിന്ന് തേൻ കിട്ടുമെന്ന് കരുതി വിദ്യാർഥിനി കല്ലെറിഞ്ഞത് കടന്നൽക്കൂട്ടിൽ. പാവറട്ടി സി.കെ.സി. ഗേൾസ് ഹൈസ്കൂളിൽ വ്യാഴാഴ്ചയാണ് സംഭവം.കൂട്ടത്തോടെ ഇളകിയ കടന്നലുകൾ പറന്നടുത്തത് മറ്റു വിദ്യാർഥിനികളുടെ നേരെ. ഭയന്ന് ഓടിയ വിദ്യാർഥിനികൾക്ക് കടന്നൽക്കുത്തേറ്റു. ഹൈസ്കൂൾ, യു.പി. വിഭാഗങ്ങളിൽ പഠിക്കുന്ന സ്കൂളിലെ മുപ്പതോളം വിദ്യാർഥിനികൾക്കാണ് കടന്നൽക്കുത്തേറ്റത്. പരിക്കേറ്റവരെ അധ്യാപകർ ചേർന്നാണ് പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആരുടെയും പരിക്ക് സാരമല്ല. സ്കൂളിന് പുറകിൽ ഗ്രൗണ്ടിനോടു ചേർന്നുള്ള പറമ്പിലെ മാവിലാണ് കടന്നലുകൾ കൂടുകൂട്ടിയിരുന്നത്. ഇത് അധ്യാപകരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.

എന്നാൽ, ഈ കൂട് അടുത്തിടെ പ്രത്യക്ഷപ്പെട്ടതാകാമെന്നാണ് അധ്യാപകരുടെ വിശദീകരണം.
വിദ്യാർത്ഥിനികൾക്ക് കടന്നൽക്കുത്തേറ്റ സംഭവത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ പ്രധാന കടന്നൽക്കൂട് കണ്ടെത്തി. സ്കൂൾ വളപ്പിനോടു ചേർന്നുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലെ കൂറ്റൻ പനമരത്തിലാണ് കടന്നൽക്കൂട് കണ്ടെത്തിയത്. ഇവിടെ നിന്ന് കടന്നലുകൾ ഇടക്കിടെ സ്കൂൾ വളപ്പിലെ മരത്തിൽ കൂട് കൂട്ടിയതാകാമെന്നാണ് നിഗമനം.

സംഭവത്തെത്തുടർന്ന് സ്കൂളിൽ അടിയന്തിര യോഗം ചേർന്നു. യോഗത്തിൽ വിദ്യാഭ്യാസ ഓഫീസർമാർ, പോലീസ്,ആരോഗ്യവകുപ്പ്, പഞ്ചായത്ത് അധികൃതർ എന്നിവർ പങ്കെടുത്തു. വനംവകുപ്പിന്റെ സഹായത്തോടെ കടന്നൽക്കൂട് വ്യാഴാഴ്ച തന്നെ നശിപ്പിച്ചു.

B4 Admin

Recent Posts

ആകാശത്ത് വച്ച് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ നിങ്ങളെ ആര് രക്ഷിക്കും?. ശ്രദ്ധേയമായി ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ പഴയ അഭിമുഖം

വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്…

32 minutes ago

മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ആരോഗ്യവകുപ്പ് നല്‍കാനുള്ളത് 900 കോടി. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് പ്രതിസന്ധി തുടരുന്നു. മുഴുവന്‍ മരുന്നുകളും എത്താന്‍ ഈ മാസം അവസാനം വരെയാകും

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ മാത്രമേ…

1 hour ago

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

13 hours ago

ടോമിന്‍ തച്ചങ്കരി വീണ്ടും വിവാദത്തില്‍. ജയിലിലും തീരാത്ത ബിസിനസ് ബന്ധങ്ങളും പുതിയ ആരോപണങ്ങളും

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…

14 hours ago

പി.കെ. കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം. നാളെ സംസ്ഥാന വ്യാപക പ്രതിഷേധം. കോണ്‍ഗ്രസ് ക്രിമിനലുകളെ നിലയ്ക്ക് നിര്‍ത്തിയില്ലെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന്ബിജെപി

തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…

14 hours ago