ആകാശത്ത് വച്ച് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ നിങ്ങളെ ആര് രക്ഷിക്കും?. ശ്രദ്ധേയമായി ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ പഴയ അഭിമുഖം
വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ പഴയൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരുവര്‍ഷം മുമ്പ്സലക് മേത്തയുമായി നടത്തിയ ‘ബോനാ-ഫൈഡ് ബാന്റര്‍’ (Bona-Fide Banter) പോഡ്കാസ്റ്റിലെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആകാശത്ത് വച്ച് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ നിങ്ങളെ ആര് രക്ഷിക്കും?’ എന്ന ചോദ്യമാണ് അദ്ദേഹം വീഡിയോയില്‍ ചോദിയ്ക്കുന്നത്.
അടിയന്തിര ഘട്ടങ്ങളില്‍ വിമാനത്തിലെ ക്യാബിന്‍ ക്രൂ അംഗങ്ങളുടെ പങ്ക് എത്രത്തോളം നിര്‍ണായകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ആളുകള്‍ ക്രൂ അംഗങ്ങളോട് കാണിക്കുന്ന മനോഭാവം ഖേദകരമാണെന്നും എന്നാല്‍ കാര്യങ്ങള്‍ വഷളാകുമ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ അവരുടെ സഹായം അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പോഡ്കാസ്റ്റില്‍ പറഞ്ഞിരുന്നു. വിമാനത്തിനുള്ളില്‍ കാര്യങ്ങള്‍ വഷളാകുമ്പോള്‍ ക്യാബിന്‍ ക്രൂ അംഗങ്ങളുടെ സേവനം എത്രത്തോളം അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
അവര്‍ ശസ്ത്രക്രിയ നടത്താന്‍ പരിശീലനം ലഭിച്ചവരല്ലെങ്കിലും, അടിയന്തിര സുരക്ഷാ നടപടികളും പ്രഥമ ശുശ്രൂഷകളും നല്‍കി ആളുകളുടെ ജീവന്‍ രക്ഷിക്കാന്‍ പ്രാപ്തരാണെന്നും അദ്ദേഹം പറയുന്നു. യാത്രക്കാരില്‍ ഒരു ഡോക്ടര്‍ ഉണ്ടെങ്കില്‍ അത് അടിയന്തിര ഘട്ടങ്ങളില്‍ വലിയ അനുഗ്രഹമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. വിമാനത്തില്‍ ശ്വാസതടസ്സം നേരിടുകയോ പ്രസവം നടക്കുകയോ ചെയ്യുന്ന രീതിയിലുള്ള മെഡിക്കല്‍ എമര്‍ജന്‍സികള്‍ ഉണ്ടായാല്‍, പരിഭ്രാന്തരാകാതെ ഏറ്റവും അടുത്തുള്ള എയര്‍ഫീല്‍ഡിലേക്ക് വിമാനം തിരിച്ചുവിടുകയും ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് തന്നെ താഴെ അടിയന്തിര വൈദ്യസഹായം ഉറപ്പാക്കുകയുമാണ് പൈലറ്റുമാര്‍ ചെയ്യേണ്ടതെന്ന് സ്വന്തം അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വിവരിക്കുന്നു.
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…