India

അബ്‌റാ കാ ഡാബ്‌റാ ..’14 മിനിറ്റ്’ മിറാക്കിളുമായി വന്ദേ ഭാരത് ! അടുത്ത റൂട്ടിലേക്കുള്ള കുതിപ്പിന് സജ്ജമാക്കാൻ വെറും 14 മിനിറ്റ് ; പദ്ധതിക്ക് ഇന്ന് തുടക്കമാകും

ദില്ലി : അതിവേഗം കുതിക്കുന്ന വന്ദേ ഭാരത് ഇനി മുതൽ അടുത്ത റൂട്ടിലേക്കുള്ള യാത്രയ്ക്ക് സജ്ജമാകുന്നത് വെറും 14 മിനിറ്റിൽ .14 മിനിറ്റ് മിറാക്കിൾ എന്ന് പറയപ്പെടുന്ന ഈ സംരംഭത്തിന് ഇന്ന് തുടക്കമാകും .ദില്ലിയിലെ ആനന്ദ് വിഹാർ, ചെന്നൈ, പുരി, ഷിർദി എന്നിവയുൾപ്പെടെ 29 ഇടങ്ങളിലാണ് സംരംഭ൦ യാഥാർഥ്യമാകുന്നത് .

നിലവിൽ വന്ദേഭാരത് എക്‌സ്പ്രസുകൾ വൃത്തിയാക്കി അടുത്ത യാത്രയ്‌ക്ക് സജ്ജമാക്കാൻ ഏകദേശം 45 മിനിറ്റ് ആണ് എടുക്കുക.എന്നാൽ ഇനി മുതൽ വന്ദേ ഭാരത് എക്സ്പ്രസുകൾ 14 മിനിറ്റിനുള്ളിൽ വൃത്തിയാക്കി അടുത്ത യാത്രയ്‌ക്ക് സജ്ജമാകും.ദില്ലിയിൽ തുടക്കം കുറിക്കുന്ന ഈ സംരംഭത്തിന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പങ്കെടുക്കും.ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകൾ ശുചീകരിക്കുന്ന ‘7 മിനിറ്റ് മിറാക്കിൾ’ പദ്ധതിക്ക് സമാനമായാണ് വന്ദേ ഭാരത് ഇത് നടപ്പിലാക്കുന്നത്.

വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഓരോ കോച്ചിലും മൂന്ന് ക്ലീനിംഗ് സ്റ്റാഫുകളാകും ഉണ്ടാകുകയെന്ന് അധികൃതർ വ്യക്തമാക്കി. ഇതിന് മുന്നോടിയായി ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ‘സ്വച്ഛത ഹി സേവ’ കാമ്പയിന്റെ ഭാഗമായിട്ടാണ് ഈ പുതിയ പദ്ധതി നടപ്പിലാക്കുന്നത്. പ്രത്യേക പരിശീലനം നൽകിയിട്ടുള്ള ശുചീകരണ തൊഴിലാളികൾ ആണ് ’14 മിനിറ്റ് മിറാക്കിൾ’ പദ്ധതിയിൽ പങ്കെടുക്കുന്നത്.എല്ലാ യാത്രികരും കൃത്യസമയത്ത് തന്നെ ടെർമിനൽ സ്റ്റേഷനിൽ ഇറങ്ങിയെന്ന് ഉറപ്പാക്കിയതിന് ശേഷമായിരിക്കും ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുക.

anjali nair

Recent Posts

ഫാറൂഖ് അബ്ദുള്ളയുടെ റാലിയിൽ കൂട്ട തല്ല് ! കത്തിക്കുത്തിൽ 3 പേർക്ക് ഗുരുതര പരിക്ക് ; കേസെടുത്ത് പോലീസ്

ശ്രീനഗർ: നാഷണൽ കോൺഫെറൻസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട്. കത്തിക്കുത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റാലിക്കിടെയായിരുന്നു…

27 mins ago

‘ഇബ്രാഹിം റെയ്‌സിയുടെ മരണം ഞെട്ടിച്ചു’! ഇറാൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്രമോദി

ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…

2 hours ago

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപതിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

2 hours ago

പ്രാർത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

3 hours ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

4 hours ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

4 hours ago