സെന്തിൽ ബാലാജി
കൊച്ചി : അഴിമതി ആരോപണത്തെ തുടർന്ന് ഇഡി അനേഷണം നേരിടുന്ന തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ കൊച്ചിയിൽ നിന്ന് അറസ്റ്റിലായി. ചെന്നൈയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അശോകിനെ ഇന്നു വൈകുന്നേരത്തോടെ ചെന്നൈയിലേക്ക് കൊണ്ടുപോകും. ഇയാളെ അടുത്ത ദിവസം തന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. സെന്തിൽ ബാലാജിയെ അറസ്റ്റു ചെയ്തതിനു പിന്നാലെ അശോക് കുമാറിന്റെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു. ഇതിന് പുറമെ ആദായനികുതി വകുപ്പും ഇഡിയും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് ഇയാൾക്ക് പലതവണ നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഇഡി കണ്ടെടുത്ത രേഖകളിൽ മറുപടി നൽകാൻ സമയം വേണമെന്ന് ആവശ്യപ്പെട്ട് ഇയാൾ തന്ത്രപരമായി ഒളിച്ചു കളി നടത്തിവരികയായിരുന്നു . ഇതിനു പിന്നാലെ ഇയാൾ വിദേശത്തേക്ക് കടന്നിരിക്കാമെന്ന സംശയത്തെത്തുടര്‍ന്ന് അധികൃതർ ലുക്ക്ഔട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു.
സെന്തിൽ ബാലാജിയുടെ ബെനാമി പണം ഉപയോഗിച്ച് അശോക് കുമാറിന്റെ ഭാര്യ നിർമല സ്വത്ത് സമ്പാദിച്ചുവെന്നാണ് ഇഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ നിർമലയോടും നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചു. അശോക് കുമാർ വീട് നിർമിക്കുന്ന ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങളും ഇടപാടുകളും ഇഡി വിലക്കിയിരുന്നു. മന്ത്രിയുടെ പണം ഉപയോഗിച്ചാണ് 2.49 ഏക്കർ സ്ഥലത്ത് ബംഗ്ലാവ് നിർമിക്കുന്നതെന്നു വിലയിരുത്തിയാണ് നടപടി സ്വീകരിച്ചത്.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…