റീലിലെ ദൃശ്യങ്ങൾ, പ്രതികൾ പോലീസ് സ്റ്റേഷനിൽ
മലപ്പുറം : വീഡിയോ വൈറലാകാൻ മലപ്പുറം മേലാറ്റൂർ പൊലീസ് സ്റ്റേഷൻ ഗ്രാഫിക്കൽ ഇമേജ് ഉപയോഗിച്ച് തകർത്ത് റീൽസ് ചെയ്ത യുവാക്കൾക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിലൂടെ പോലീസിനെ അപകീർത്തിപ്പെടുത്തിൽ, ലഹള സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് കേസെടുത്തു. സംഭവത്തിൽ അഞ്ച് യുവാക്കൾ അറസ്റ്റിലായിരുന്നു.
വീഡിയോ ചെയ്ത കണ്ടൻ്റ് ക്രിയേറ്ററും അതിൽ അഭിനയിച്ചവരും അടക്കം അഞ്ച് പേരാണ് അറസ്റ്റിലായത്. ഇവർ പങ്കുവച്ച വീഡിയോ വൈറലായിരുന്നു. മലയാള ചിത്രമായ അൻവറിലെ ചില ഡയലോഗുകൾ ഉൾപ്പെടുത്തിയാണ് ഇവർ റീൽസ് ചെയ്തത്. ഡയലോഗുകളുടെ പഞ്ച് കൂട്ടാൻ ഒറിജിനൽ പൊലീസ് സ്റ്റേഷനിൽ ഗ്രാഫിക്കലായി സ്ഫോടനം നടത്തിയ ദൃശ്യവും ഇവർ ഉൾപ്പെടുത്തിയതാണ് വിവാദമായത്. സംഭവത്തിൽ കരുവാരക്കുണ്ട് പുന്നക്കാട് പൊടുവണ്ണിക്കൽ സ്വദേശികളായ വെമ്മുള്ളി മുഹമ്മദ് റിയാസ് (25), ചൊക്രൻവീട്ടിൽ മുഹമ്മദ് ഫവാസ് (22), പറച്ചിക്കോട്ടിൽ സലീം ജിഷാദിയാൻ (20), പറച്ചിക്കോട്ടിൽ മുഹമ്മദ് ജാസിം (19), മേലേടത്ത് സൽമാനുൽ ഫാരിസ് (19) എന്നിവരെയാണ് മേലാറ്റൂർ പോലീസ് അറസ്റ്റുചെയ്തത്.
ബി.എൽ.എം നിക്ഷേപ ക്രമക്കേട് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനും കുടുംബാംഗങ്ങൾക്കും…
ഇറാന്റെ സൈനികശേഷി പൂർണമായും തകർത്തുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾക്കിടെ പുതിയ വെളിപ്പെടുത്തലുമായി യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. അമേരിക്കയുടെയും…
ബോസ്റ്റൽ സ്കൂളിൽ നിന്ന് പുറത്തിറങ്ങിയ സൂഹൈലിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്ക് നേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാക്രമം. ക്യാമറയ്ക്ക് മുന്നിൽ…
കേരളത്തിലെ വൈദ്യുതി വാങ്ങൽ ഇടപാടുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. മുൻ കെ.എസ്.ഇ.ബി ചെയർമാനും ഊർജവകുപ്പ് സെക്രട്ടറിയുമായിരുന്ന ജി. രാജമാണിക്യത്തിന്റെ…
ജമ്മു കശ്മീരിലെ കുൽഗാമിൽ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണവുമായി ബന്ധമുള്ള രണ്ട് ലഷ്കർ-ഇ-ത്വയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. നവംബർ…
തമിഴ്നാട്ടിൽ ജെം ഗ്രാനൈറ്റ്സ് ഉടമ ആർ. വീരമണിക്കെതിരായ പോക്സോ കേസുകളുടെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. കേസിൽ വീഴ്ച വരുത്തിയെന്ന ആരോപണത്തെ…